കന്നട സംവിധായകൻ എസ് നാരായണിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനാരോപണവുമായി മരുമകൾ

മരുമകളായ പവിത്രയുടെ സ്ത്രീധനപീഡനാരോപണ പരാതിയെ തുടർന്ന് സംവിധായകൻ എസ് നാരാ‍യണിനും, ഭാര്യ ഭാഗ്യല‍ക്ഷ്മിക്കും, മകൻ പവനുമെതിരെ ബം​ഗ​ളൂ​രു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 2021 ൽ വിവാഹിതരാകുമ്പോൾ പവന്‍ തൊഴിൽ രഹിതനായിരുന്നു.അതിനാൽ തന്നെ വീട്ട് ചിലവുകൾ വഹിച്ചിരുന്നത് പവിത്രയായിരുന്നു. ഇതുകൂടാതെ പവന് ഒരു ലക്ഷം വില വരുന്ന കാർ സമ്മാനിച്ചതും, ഫിലിം ഇന്‍സ്റ്റിറ്റൂട്ട് ആരംഭിക്കുന്നതിനായി ധനസഹായം നൽകിയതും, ബിസിനസ് ആവിശ്യത്തിനായി പത്ത് ലക്ഷം ലോണെടുത്തതുമടക്കം ഒരുപാട് ധനസഹായം ചെയ്തിട്ടും നാരായണും കുടുംബവും വീണ്ടും പണമാവിശ്യപ്പെട്ട് തന്നെ പീഡിപ്പിക്കുകയാണെന്നും പ്രായപൂർത്തിയാകാത്ത മകനുമായി കൊണ്ട് വീട് വിട്ടിറങ്ങാന്‍ നിർബന്ധിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

ഏറെ കാലമായി അമ്മക്കൊപ്പം കഴിയുന്ന പവിത്ര പലവട്ടം തിരിച്ചു ഭർത്തൃവീട്ടിൽ പോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനാലാണ് പൊലീസിനെ സമീപിച്ചതെന്നും പറഞ്ഞു. കേസ് ഫയൽ ചെയ്തതിൽ അത്ഭുതമില്ലെന്നും,14 മാസമായി പവിത്ര വീടുവിട്ടിറങ്ങിയിട്ട് ഇതിനിടയിൽ എന്തുക്കൊണ്ട് പരാതിപ്പെട്ടില്ലന്നാണ് എസ് നാരാ‍യണിന്‍റെ വാദം. തന്റെ അച്ഛൻ 1960 ൽ സ്ത്രീധനത്തിനെതിരെ പോരാടിയിട്ടുണ്ട്, താൻ സ്ത്രീധനത്തിനെതിരെ സന്ദേശം കൊടുത്തിട്ടുള്ള സിനിമ സംവിധായകനാണ്, ഇത് തനിക്കും തന്റെ കുടുംബത്തിനുമെതിരായ കെട്ടിച്ചമച്ച ആയുധമാണ്. അതിനെ നിയമപരമായി നേരിടുമെന്ന് എസ് നാരാ‍യൺ പറഞ്ഞു.

Tags:    
News Summary - banglore police filed case against karnataka film director s narayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.