'കേട്ടതൊന്നും സത്യമല്ല'; ആശ ഭോസ്‌ലെയെ കുറിച്ചുള്ള കിംവദന്തിയിൽ പ്രതികരണവുമായി മകൻ

എട്ട് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമക്ക് സംഭാവനകൾ നൽകിയ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ് ആശാ ഭോസ്‌ലെ. വർഷങ്ങളായി വിവിധ ഭാഷകളിൽ ആശ പാടിയ ഗാനങ്ങളെല്ലാം ബ്ലോക്ക്ബസ്റ്ററുകളാണ്. ഇപ്പോഴിതാ ആശ ഭോസ്‌ലെയുടെ മരണത്തെക്കുറിച്ചുള്ള കിംവദന്തിയുടെ ഞെട്ടലിലാണ് ആരാധകർ. ആശയുടെ മകൻ ആനന്ദ് ഭോസ്‌ലെ തന്നെ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഉപയോക്താവ് ഷബാന ഷെയ്ഖ് പങ്കിട്ട തെറ്റിദ്ധരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ് ഈ കിംവദന്തിയുടെ തുടക്കം. അവരുടെ പോസ്റ്റിൽ മാലയിട്ട ഭോസ്‌ലെയുടെ ചിത്രവും അവരുടെ മരണത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുള്ള ഒരു കുറിപ്പും ഉണ്ടായിരുന്നു. ചില ആരാധകർ ദുഃഖം പ്രകടിപ്പിച്ചപ്പോൾ മറ്റു ചിലർ പോസ്റ്റിന്റെ ആധികാരികതയെ ചോദ്യം ചെയ്തു. പിന്നീടാണ് വാർത്ത തെറ്റാണെന്ന് തെളിഞ്ഞത്. ഉംറാവു ജാന്റെ റീ-റിലീസ് സ്‌ക്രീനിങ്ങിൽ ആശാ ഭോസ്‌ലെ പങ്കെടുക്കുകയും ചടങ്ങിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ടെന്നും മകൻ വ്യക്തമാക്കി.

സംഗീത ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ആശാ ഭോസ്‌ലെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2000ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008ൽ പത്മവിഭൂഷണും ലഭിച്ചു. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 20ൽ അധികം ഭാഷകളിലായി 11,000ൽ അധികം ഗാനങ്ങൾ ആലപിച്ചു. ഇവരിൽ ഗിന്നസ് ലോക റെക്കോർഡ് നേടിയ ഏക ഗായിക കൂടിയാണ് ആശാ ഭോസ്‌ലെ. 

Tags:    
News Summary - Asha Bhosle's son Anand Bhosle reacts to singer's death hoax news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.