അച്ഛൻ എല്ലാവരുടെയും ജോലി എളുപ്പമാക്കി! ഷാറൂഖിനൊടൊപ്പമുള്ള പരസ്യ ചിത്രീകരണത്തെക്കുറിച്ച് ആര്യൻ

പിതാവിനോടൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ആര്യൻ ഖാൻ. പരസ്യ ചിത്രത്തിലൂടെയാണ് ഷാറൂഖ് ഖാനും ആര്യനും ഒന്നിച്ചത്. പിതാവിനൊടൊപ്പം വർക്ക് ചെയ്യാൻ വളരെ എളുപ്പമാണെന്നാണ് ആര്യൻ പറയുന്നത്. ആദ്യ സംവിധാനത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'അച്ഛനോടൊപ്പം ജോലി ചെയ്യാൻ വളരെ എളുപ്പമായിരുന്നു. വെല്ലുവിളി നിറഞ്ഞതായിരുന്നില്ല. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും ജോലി‍യോടുള്ള അര്‍പ്പണബേധവും സെറ്റിലുള്ളവരുടെ ജോലി കൂടുതൽ എളുപ്പമാക്കി. കൂടെയുള്ളവരെ അദ്ദേഹം വളരെയധികം ബഹുമാനിച്ചിരുന്നു'- ആര്യൻ വ്യക്തമാക്കി

സെറ്റിൽ അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കണമെന്ന് ഞാൻ നേരത്തെ ഉറപ്പിച്ചിരുന്നു. അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ കിട്ടുന്ന ഒരു അവസരവും ഞാൻ നഷ്‌ടപ്പെടുത്തിയില്ല- താരം കൂട്ടിച്ചേർത്തു.

അഭിനയത്തിനെക്കാൾ മകന് സംവിധാനത്തിനോട് താൽപര്യമെന്ന് ഷാറൂഖ് ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മകൾ സുഹാന ബോളിവുഡ് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. 'ദ ആർച്ചീസ്'  എന്ന ചിത്രത്തിലൂടെയാണ് സുഹാനയുടെ അരങ്ങേറ്റം.

Tags:    
News Summary - Aryan Khan Opens Up About Working Experience With Father Shah Rukh Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.