ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്ക്ക് ജന്മദിനാശംസകൾ നേർന്ന് തൃഷ. വിജയ്ക്ക് തൃഷ പിറന്നാൾ ആശംസകൾ അറിയിക്കാത്തതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ ആരാധകർ വലിയ ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃഷയുടെ പോസ്റ്റ്.
വിജയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് തൃഷ ജന്മദിനാശംസകൾ നേർന്നത്. അർധരാത്രിയിലെ ജന്മദിനാഘോഷത്തിന്റെ ചിത്രമാണ് തൃഷ പങ്കുവെച്ചത്. കേക്കുകൾക്ക് മുന്നിൽ തൃഷയും വിജയിയും നിൽക്കുന്നതാണ് ചിത്രം. ‘എല്ലാം വിലമതിക്കുന്ന വ്യക്തിക്ക് ജന്മദിനാശംസകൾ’ എന്ന കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവെച്ചു. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തു.
വിജയ്‍യുടെ അടുത്ത സുഹൃത്താണ് തൃഷ. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എല്ലാ വർഷവും വിജയിയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിക്കാറുള്ള തൃഷ ആശംകള്‍ നേരാത്തത് ആരാധകർക്കിടയിൽ ചർച്ചയാകുകയായിരുന്നു.
ജൂൺ 22നായിരുന്നു വിജയിയുടെ ജന്മദിനം. ജന്മദിനത്തിൽ ആരാധകരും സിനിമാലോകവും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ വിജയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. എന്നാൽ, വിജയിയുടെ അമ്പത്തിരണ്ടാം പിറന്നാൾ ദിനത്തിൽ പതിവ് തെറ്റിച്ച് തൃഷ ആശംസകള്‍ നേരാതിരുന്നതാണ് ആരാധകരെ വിഷമത്തിലാക്കിയത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങിൽ തൃഷ എത്തിയിരുന്നു. അന്ന് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രവുമായിരുന്നു തൃഷ.
വിജയ്‍യുടെ നിരവധി ഹിറ്റ് സിനിമകളിലെ നായികയാണ് തൃഷ. 2004ൽ പുറത്തിറങ്ങിയ ഗില്ലി ചിത്രത്തിലൂടെയാണ് വിജയും തൃഷയും ജനപ്രിയ ജോഡികളായി മാറുന്നത്. തുടർന്ന് തിരുപ്പാച്ചി, ആദി, കുരുവി തുടങ്ങിയ ചിത്രങ്ങളിലൂടെ ഇരുവരും ഹിറ്റുകൾ സമ്മാനിച്ചു. ലിയോ ആണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.