ബോളിവുഡിലെയും അന്താരാഷ്ട്ര സിനിമകളിലെയും ശ്രദ്ധേയനായ താരമാണ് അനുപം ഖേർ. അഞ്ഞൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1982ൽ 'ആഗ്മാൻ' എന്ന സിനിമയിലൂടെയാണ് അനുപം ഖേർ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. സോഷ്യൽമീഡിയ സജീവമായ താരം ഇപ്പോഴിതാ സ്കൂൾ കാലഘട്ടത്തിൽ കഞ്ചാവ് വലിച്ച അനുഭവം പങ്കുവെക്കുകയാണ്.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോഴായിരുന്നു അനുപം ഖേര്‍ ആദ്യമായി കഞ്ചാവ് വലിക്കുന്നതും ബാംഗ് കുടിക്കുന്നതും. എട്ടുമണിക്കൂറോളം തുടര്‍ച്ചയായി പൊട്ടിച്ചിരിക്കുകയായിരുന്നു ഞാൻ. ചിരിച്ച് ചിരിച്ച് ഞാന്‍ മരിച്ച് പോകും, എന്നെ രക്ഷിക്കൂ എന്ന് ഞാൻ കൂട്ടുകാരോട് പറഞ്ഞു. കഞ്ചാവും ഭാംഗും ഇനി കൈകൊണ്ട് തൊടില്ലെന്ന് അന്ന് പ്രതിജ്ഞയെടുത്തു അനുപം ഖേർ പറഞ്ഞു. അണ്‍ഫില്‍ട്ടേഡ് വിത്ത് സാംദിശ് എന്ന പോഡ്കാസ്റ്റിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
‘കഞ്ചാവ് രണ്ടോ മൂന്നോ പ്രവാശ്യം വലിച്ചതിന് ശേഷം ഞാൻ ആകാശത്തേക്ക് നോക്കിനിന്നു. ഒരു വിമാനം പറന്നുയർന്ന് ആകാശത്ത് ഒരു ചെറിയ പൊട്ടായി മാറുന്നതുവരെ ഞാൻ നോക്കിനിന്നു. അത് എയര്‍പ്പോര്‍ട്ടില്‍ ലാന്റ് ചെയ്യുന്നത് വരെ ഞാന്‍ ആകാശത്തേക്ക് നോക്കിയിരുന്നുണ്ടാകും. ഈ അനുഭവം അങ്കലാപ്പും ഉത്കണ്ഠയും ഉണ്ടാക്കി. ഞാൻ ഭ്രാന്തമായി സംസാരിക്കുകയായിരുന്നു. അതേ ദിവസം കാറിൽ ഇരുന്നപ്പോൾ റോഡാണോ അതോ കാറാണോ ചലിക്കുന്നത് എന്ന് പോലും തോന്നിപോയി’ -അനുപം ഖേർ പറഞ്ഞു.
‘ബാംഗ് കുടിച്ചപ്പോഴും ഇങ്ങനെയായിരുന്നു. ആകെ കിളിപോയ അവസ്ഥ. ഞാൻ അത് കഴിച്ചപ്പോൾ ഇനി ഒരിക്കലും കുടിക്കില്ലെന്ന് ശപഥം ചെയ്തു. കാരണം ബാംഗ് കുടിച്ചതിന് ശേഷം ഞാൻ എട്ട് മണിക്കൂറാണ് തുടർച്ചയായി ചിരിച്ചത്. കഞ്ചാവ് അടിച്ച സഹപാഠികളും എനിക്കൊപ്പം ഹോസ്റ്റലിന്റെ ടെറസില്‍ നില്‍ക്കുന്നുണ്ടായിരുന്നു. സൈന്യം വരുന്നു എന്ന് അവര്‍ വാര്‍ഡനോട് പറഞ്ഞു. പൊട്ടിച്ചിരിക്കുകയായിരുന്നു ഞാൻ. ചിരിച്ച് ചിരിച്ച് ഞാന്‍ മരിച്ച് പോകും, എന്നെ രക്ഷിക്കൂ എന്ന് ഞാൻ കൂട്ടുകാരോട് പറഞ്ഞു. ആ സംഭവങ്ങള്‍ക്ക് ശേഷം ഞാന്‍ കഞ്ചാവ് ഉപയോഗിക്കുകയോ ബാംഗ് കുടിക്കുകയോ ചെയ്തിട്ടില്ലെന്നും’ അനുപം ഖേര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.