മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ.2019 ൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയമായിരുന്നു. സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ റിലീസിനൊരുങ്ങുകയാണ്. മാർച്ച് 27 ആണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക് ചിത്രം എത്തുന്നത്.
വലിയ കാൻവാസിലാണ് എമ്പുരാൻ ഒരുങ്ങുന്നത്. ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ മുടക്കുമുതലിനെക്കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ചിത്രത്തിന്റെ ടീസർ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്.
'എമ്പുരാൻ നമ്മൾ ഉദ്ദേശിക്കുന്ന പോലെ തീർന്ന ഒരു സിനിമ അല്ല. സിനിമയ്ക്ക് എന്ത് ചെലവായി എന്ന് ആരെങ്കിലും ചോദിച്ചാൽ പറയാൻ പറ്റില്ല, കാരണം കള്ളം പറയുന്നതാണെന്ന് പറയും. അതുകാരണം അത് ഞാൻ ആരോടും പറയുന്നില്ല, പറഞ്ഞിട്ടുമില്ല. അത് ഞ'ങ്ങളിൽ മാത്രം ഒതുങ്ങട്ടെ. വലിയൊരു സിനിമയുടെ യാത്രക്ക് ഏറ്റവും പിന്തുണയായി കൂടെ നിൽക്കുന്ന ലൈക്ക പ്രൊഡക്ഷൻസിനു നന്ദി. ലൈക്ക പ്രൊഡക്‌ഷൻസിനെപ്പറ്റി എന്നോട് ആദ്യം പറഞ്ഞത് രാജു തന്നെയാണ്. ‘അണ്ണാ ലൈക്ക പ്രൊഡക്‌ഷന് ഇങ്ങനെ ഒരു ഡിസ്കഷൻ ഉണ്ട് ഒന്ന് സംസാരിച്ചു നോക്കൂ’ എന്ന് പറഞ്ഞു. ലൈക്ക പ്രൊഡക്ഷൻസ് ഇന്ത്യയിലെ ഏറ്റവും നമ്പർ വൺ പ്രൊഡക്ഷൻ ഹൗസ് ആണ്. ആ കമ്പനിയുമായിട്ട് അസോസിയേറ്റ് ചെയ്യാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ട്'- ആന്റണി പെരുമ്പാവൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.