ജാതിയിൽ വിശ്വാസമില്ല! അനൂപ് മേനോനിലെ മേനോൻ ഒരു പേര് മാത്രം; അനൂപ് മേനോൻ

ജാതിയിൽ വിശ്വാസമില്ലെന്നും താൻ വിശ്വസിക്കുന്ന മനുഷ്യരിലും മനുഷ്യത്തത്തിലാണെന്നും പറയുകയാണ് നടനും സംവിധായകനുമായ അനൂപ് മേനോൻ. തന്റെ പേരിലെ മേനോൻ എന്നത് ഒരു പേരായിട്ട് മാത്രമേ കാണുന്നുള്ളൂവെന്നും അതുകൊണ്ടാണ് അത് വെട്ടിക്കളയാത്തതെന്നും അനൂപ് മേനോൻ പറഞ്ഞു. സമൂഹത്തിന്‍റെ ഒരു നിയമങ്ങളും തന്നെ ബാധിച്ചിട്ടില്ലെന്നും സ്വന്തം ജാതിയിൽ നിന്നും പരമ്പരാഗത രീതിയിലുള്ള വിവാഹമല്ല താൻ കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ മനുഷ്യത്വത്തിൽ മാത്രം വിശ്വസിക്കുന്ന ആളാണ്. അനൂപ് മേനോനിലെ മേനോനെ ഞാൻ പേരായിട്ടേ കാണുന്നുള്ളൂ. ജാതിപ്പേരായി കാണുന്നില്ല. എവിടേയും അത് കാണിച്ചിട്ടില്ല. അത് കട്ട് ചെയ്യാനും തോന്നിയിട്ടില്ല. ഞാൻ അത് വിശ്വസിക്കുന്നില്ല എന്നതാണ്. ഞാൻ കല്യാണം കഴിച്ചത് മറ്റൊരു ജാതിയിൽ നിന്നാണ്.

പരമ്പരാഗത വിവാഹത്തിലോ ആ രീതിയിലോ അല്ല കല്യാണം കഴിച്ചത്. അങ്ങനെ ഒരു സമയത്തും അല്ല, അങ്ങനെ ഒരു ആളേയുമല്ല ഞാൻ വിവാഹം കഴിച്ചത്. പിന്നെ അത്തരത്തിലുള്ള സമൂഹത്തിന്‍റെ ഒരു റൂളും ഒരു കാലത്തും എന്നെ ബാധിച്ചിട്ടില്ല.

കമ്യൂണിസത്തേക്കാൾ ഞാൻ വിശ്വസിക്കുന്ന ഹ്യുമാനിസത്തിലാണ്. മാൻടു മാൻ വിമൺ ടു വിമൺ എന്ന് പറയുന്ന ഒരു കാര്യമുണ്ട്. അത് ദൈവ സങ്കൽപ്പത്തിൽ ആയാൽ പോലും മത സങ്കൽപ്പത്തിൽ ആയാൽ പോലും എനിക്കതിൽ നിശിതമായ ഒരു കാഴ്ചപ്പാടുണ്ട്.

പ്രാർത്ഥിക്കുന്നതൊന്നും ഒരിക്കലും തെറ്റല്ല. ദൈവ ഭയം എന്നൊരു സാധനം ഇല്ലെങ്കിൽ നമ്മളൊക്കെ ബാർബേറിയൻസ് ആയിപ്പോകും. വലിയ പ്രവാചകരെല്ലാം തന്നെ നമ്മൾ കാടൻമാരായി പോകാതിരിക്കാൻ ഉണ്ടാക്കിയ ഒരു കാര്യമാണ് അത്. എന്തിനെയെങ്കിലും പേടിക്കണ്ടേ. അല്ലെങ്കിൽ നമുക്ക് ഒരാളെ തല്ലാം കൊല്ലാം എന്ന അവസ്ഥ വരില്ലേ. പേടി അത്യാവശ്യമുള്ള കാര്യമാണ്. ആ പേടിയിലാണ് ഒരു സൊസൈറ്റി ഉരുണ്ട് മറിഞ്ഞ് അപ്പുറത്തേക്ക് പോകുന്നത്,' അനൂപ് മേനോൻ പറഞ്ഞു.

Tags:    
News Summary - anoop menon says he don't believe in caste and menon is just a name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.