മാരക രോഗം, ഇനി ഒരിക്കലും അഭിനയിക്കാനാവില്ലെന്ന്​​ പറഞ്ഞു; അമിതാഭ്​ ബച്ചനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സംവിധായകൻ

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ എന്ന വിശേഷണം എന്നും അമിതാഭ്​ ബച്ചന്​ സ്വന്തമാണ്​. ബോളിവുഡിന്‍റെ ഷെഹിൻഷാ എന്നാണ്​ അദ്ദേഹം അറിയപ്പെടുന്നത്​. ഷെഹിൻഷാ എന്ന പേരിൽ ഒരു സിനിമയിലും ബച്ചൻ അഭിനയിച്ചിട്ടുണ്ട്​. ഈ സിനിമയുടെ ചിത്രീകരണത്തിന്​ മുമ്പ്​ ബച്ചന്​ പിടിപെട്ട രോഗത്തെക്കുറിച്ചും അദ്ദേഹം അഭിനയിക്കാതെ​ മടങ്ങിയതിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്​ സംവിധായകൻ ടിനു ആനന്ദ്​.

അമിതാഭ് ബച്ചൻ നായകനായി 1988ൽ ആണ്​ ഷെഹിൻഷാ പുറത്തിറങ്ങുന്നത്​. സിനിമാ ചിത്രീകരണം തുടങ്ങുന്നതിനു​മുമ്പ്​ അമിതാഭ് ബച്ചൻ അസുഖബാധിതനായെന്നാണ്​ ടിനു ആനന്ദ്​ പറയുന്നത്​. മയസ്തീനിയ ഗ്രാവിസ് എന്ന അപൂർവ്വ രോഗമാണ്​ ബച്ചന്​ പിടിപെട്ടത്​. ഇനി ഒരിക്കലും അഭിനയിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞതായി ബച്ചൻ തന്നോട്​ വെളിപ്പെടുത്തിയതായും സംവിധായകൻ പറയുന്നു.

മൈസൂരിലെ സിനിമാ ചിത്രീകരണത്തിനിടെ ബച്ചന്​ പരിക്കേറ്റതായാണ്​ വാർത്തകൾ പ്രചരിച്ചിരുന്നു​. ‘വാർത്ത അറിഞ്ഞ ഞാൻ മൈസൂരിൽ എത്തി. അദ്ദേഹത്തിന് പരിക്കേറ്റുവെന്നും ചെക്കപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയെന്നും എന്നോട് അവിടെയുള്ളവർ പറഞ്ഞു. തുടർന്ന്​ ഞാൻ ബംഗളൂരുവിൽ എത്തി. അമിതാഭിനെ കാണാൻ ഹോട്ടലിൽ എത്തിയപ്പോൾ കാത്തിരിക്കാൻ പറഞ്ഞു. ഒടുവിൽ, ബച്ചൻ എത്തിയപ്പോൾ പറഞ്ഞത്​ നിങ്ങൾക്ക് ഒരു മോശം വാർത്തയുണ്ട് എന്നാണ്​’-ടിനു പറയുന്നു.

‘പേശികളെ ബാധിക്കുന്ന രോഗമായ മയസ്തീനിയ ഗ്രാവിസ് എന്ന അസുഖം ഉള്ളതിനാൽ ഷെഹിൻഷായുടെ ഷെഡ്യൂൾ റദ്ദാക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. തനിക്ക്​ പരിക്ക്​ പറ്റിയത​െല്ലന്നും ഷൂട്ടിംഗിനിടെ വെള്ളം കുടിക്കുമ്പോൾ അത് തൊണ്ടയിൽ കുടുങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. പേശികളുടയും ഞരമ്പുകളുടേയും സഹകരണം സാധ്യമാകാത്ത രോഗാവസ്ഥയാണ്​മയസ്തീനിയ ഗ്രാവിസ്. കൂടുതൽ പരിശോധനയ്ക്കും പൂർണ്ണ വിശ്രമത്തിനുമായി ബോംബെയിലേക്ക് പോകാൻ തന്നോട് ഡോക്ടർമാർ ആവശ്യപ്പെട്ടതായി അദ്ദേഹം വിശദീകരിച്ചു. ഇനിയൊരിക്കലും എനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു. ഇതുകേട്ട്​ ഞാൻ തളർന്നുപോയി’-ടിനു പറഞ്ഞു.

തുടർന്ന്​ സിനിമക്കായി ബച്ചന്​ പകരക്കാരനെ തിരയാൻ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടക്ക്​ ബച്ചൻ വിദേശത്തേക്ക്​ ചികിത്സക്ക്​ പോയി. കുറച്ച്​ ദിവസങ്ങൾക്ക്​ ശേഷം അമിതാഭിന്റെ സഹോദരൻ അജിതാഭ് ബച്ചൻ ടിനുവിനെ കാണാൻ വന്നു. വിദേശത്ത് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയാൽ തീർപ്പാക്കാത്ത സിനിമകൾ പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയതായും ശേഷമാണ് കാര്യങ്ങൾ മെച്ചപ്പെട്ടതെന്നും ടിനു പറയുന്നു. മീനാക്ഷി ശേഷാദ്രി ആയിരുന്നു ഷെഹിൻഷായിലെ നായിക. ഷഹെൻഷാ 1988-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിരുന്നു.

Tags:    
News Summary - Amitabh Bachchan was told by doctors he would never act again due to this disease, almost choked to death on a sip of water: Tinnu Anand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.