വേണ്ട സൗകര്യം ലഭിച്ചില്ല,നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്‍റേതല്ല; സിനിമക്ക് സംഭവിച്ചതിനെക്കുറിച്ച് അൽഫോൺസ് പുത്രൻ

 പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ്, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ല. ഗോൾഡിന്റെ പരാജയത്തെ തുടർന്ന് സംവിധായകൻ അൽഫോൺസ് പുത്രനെതിരെ വിമർശനം ഉയർന്നിരുന്നു.

ഗോൾഡ് വിചാരിച്ചത് പോലെ എടുക്കാൻ സാധിച്ചില്ലെന്നാണ് അൽഫോൺസ് പറയുന്നത്. പ്രേമത്തിന്‍റെ ഡിലീറ്റഡ് സീന്‍ റിലീസ് ചെയ്യാമോഎന്ന ആരാധകന്റെ ചോദ്യത്തിനായിരുന്നു സിനിമയുടെ പരാജയത്തെ കുറിച്ച് പറഞ്ഞത്. നിങ്ങള്‍ കണ്ട ഗോള്‍ഡ് തന്‍റെ ഗോള്‍ഡ് അല്ലെന്നും പൃഥ്വിരാജിന്‍റെയും ലിസ്റ്റിന്‍ സ്റ്റീഫന്‍റെയും സംരംഭത്തില്‍ ഞാന്‍ എന്‍റെ ലോഗോ വെക്കുക മാത്രമാണ് ഞാന്‍ ചെയ്തതെന്നും അൽഫോൺസ് പറഞ്ഞു. കൂടാതെ തിരക്കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള സന്നാഹങ്ങളും സൗകര്യങ്ങളുമൊന്നും ചിത്രത്തില്‍ ലഭിച്ചില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

'നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്‍റെ ഗോള്‍ഡ് അല്ല. കോവിഡ് കാലത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്‍റെയും ലിസ്റ്റിന്‍ സ്റ്റീഫന്‍റെയും സംരംഭത്തിലേക്ക് എന്‍റെ ലോഗോ വെക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. കൈതപ്രം സാര്‍ എഴുതി, വിജയ് യേശുദാസും ശ്വേത മോഹനും പാടിയ ഗാനം എനിക്ക് ചിത്രീകരിക്കാന്‍ സാധിച്ചില്ല. ആ പാട്ട് എനിക്ക്  വളരെ  ഇഷ്ടമായിരുന്നു. ആ പാട്ടി ചിത്രീകരിക്കാനായി എല്ലാ അഭിനേതാക്കളോടും രണ്ട് ദിവസത്തെ ഡേറ്റ് മാറ്റിവെക്കാന്‍ പറഞ്ഞിരുന്നു. പക്ഷേ അത് നടന്നില്ല. അതുപോലെതന്നെ തിരക്കഥ ആവശ്യപ്പെട്ട തരത്തിലുള്ള സൗകര്യങ്ങളൊന്നും ലഭിച്ചില്ല. ആ സമയത്ത് എനിക്ക് ക്രോണിക് പാന്‍ക്രിയാറ്റൈറ്റസ് ഉണ്ടായിരുന്നതിനാല്‍ തിരക്കഥയും സംവിധാനവും കളറിങ്ങും എഡിറ്റിങ്ങും മാത്രമാണ് ഞാൻ ചെയ്തത്. അതിനാല്‍ ഗോള്‍ഡ് മറന്നേക്കു'- അൽഫോൺസ് പുത്രൻ പറഞ്ഞു.

ഞാന്‍ എഴുതിയ ജോര്‍ജ് എന്ന കഥാപാത്രവുമായി യോജിക്കാത്ത രംഗങ്ങളാണ് പ്രേമത്തില്‍ ഒഴിവാക്കിയത്. ജോര്‍ജ് തിരക്കഥയുമായി യോജിക്കുമായിരുന്നില്ലെങ്കിലും മലരും തിരക്കഥയുമായി യോജിക്കുമായിരുന്നില്ല. അതിനാല്‍ ഈ ചോദ്യം എന്നോട് വീണ്ടും ചോദിക്കാതിരിക്കുക. കാരണം ഞാന്‍ തിരക്കഥയെ ബഹുമാനിക്കുന്നു- അൽഫോൺസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Alphonse Puthran Reveals Prithviraj And Nayanthara's gold Movie Flop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.