Posted On
date_range Updated On
date_range നടൻ അക്ഷയ് കുമാറിന്‍റെ മാതാവ് അരുണ ഭാട്ടിയ അന്തരിച്ചു
മുംബൈ: നടൻ അക്ഷയ് കുമാറിന്‍റെ മാതാവ് അരുണ ഭാട്ടിയ അന്തരിച്ചു. മുംബൈയിലെ ഹിരനന്ദനി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ട്വിറ്ററിലൂടെ മാതാവിന്‍റെ വിടവാങ്ങൽ വാർത്ത സ്ഥിരീകരിച്ച അക്ഷയ് വികാരനിർഭരമായ കുറിപ്പും പങ്കുവെച്ചു.
സിണ്ട്രല്ല എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ബ്രിട്ടനിലായിരുന്ന അക്ഷയ് കുമാർ മാതാവിന്‍റെ ആരോഗ്യനില വഷളായതോടെ നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. അരുണ ഭാട്ടിയയുെട നിര്യാണത്തിൽ നിമ്രത് കൗർ, അജയ് ദേവ്ഗൻ എന്നിവരും നിരവധി ആരാധകരും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.