ലോക ടോയ്‍ലറ്റ് ദിനത്തിൽ ശുചിത്വ കാമ്പയിനുമായി അക്ഷയ് കുമാർ; 'നമ്മുക്ക് ഒരുമിച്ച് ഈ സ്വപ്നം യാഥാർഥ്യമാക്കാം'

ലോക ടോയ്‍ലറ്റ് ദിനത്തിൽ ശുചിത്വ കാമ്പയിനുമായി ബോളിവുഡ് നടൻ അക്ഷയ് കുമാർ. ആരോഗ്യമുള്ള ഒരു രാജ്യത്തിന്റെ താക്കോൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ശുചിത്വമാണെന്ന് നടൻ പറഞ്ഞു. ലോക ടോയ്‌ലറ്റ് ദിനമായ നവംബർ 19ന് ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള പ്രമുഖരായ പൊതുപ്രവർത്തകർ ഒത്തുചേർന്ന് രാജ്യത്ത് അത്യാവശ്യമായ പെരുമാറ്റ മാറ്റങ്ങൾ കൊണ്ടുവരാനാണ് കാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ശുചിത്വത്തെക്കുറിച്ചുള്ള ചർച്ചകൾ ഉൾപ്പെടുന്ന ഗ്രാൻഡ് ടെലിത്തോണും ഇതോടനുബന്ധിച്ച് നടക്കും.

ലോക ശുചിമുറി ദിനം

എല്ലാവര്‍ഷവും നവംബര്‍ 19-ന് ലോക ശുചിമുറി ദിനമായി ആചരിക്കുന്നു. വൃത്തിയുള്ള കുളിമുറിയും സുരക്ഷിതമായ മലമൂത്രവിസര്‍ജന സൗകര്യവും ഒരുക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. രോഗാണുക്കള്‍ അതിവേഗം വളരാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന സ്ഥലമാണ് ടോയ്‌ലറ്റ്. അവയ്ക്ക് ജീവിക്കാനും പെറ്റുപെരുകാനുമുള്ള ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് അവിടെയുള്ളത്. മലമൂത്ര വിസര്‍ജനത്തിനുശേഷം ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിനും രോഗങ്ങളില്‍നിന്ന് രക്ഷ നേടുന്നതിനും വളരെ അത്യാവശ്യമാണ്.

പൊതു ആരോഗ്യം, ലിംഗസമത്വം, വിദ്യാഭ്യാസം, സാമ്പത്തിക വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ മെച്ചപ്പെടലിന് സുരക്ഷിതവും വൃത്തിയുള്ളതുമായ സാനിറ്റൈസേഷന്‍ സൗകര്യം അത്യാവശ്യമാണെന്ന് ഉയര്‍ത്തിക്കാട്ടുകയാണ് ലോക ടോയ്‌ലറ്റ് ദിനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.

ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടുപ്രകാരം ലോകത്തില്‍ 3.6 ബില്യണ്‍ ആളുകള്‍ക്ക് ഇപ്പോഴും സുരക്ഷിതമായ ടോയ്‌ലറ്റ് സൗകര്യം ലഭ്യമല്ല. ടോയ്‌ലറ്റുകള്‍ ഇല്ലാതെ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാന്‍ സാധിക്കില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

പൊതുവായുള്ള ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോഴാണ് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നത്. പൊതു ടോയ്‌ലറ്റിൽ നിന്ന് അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ അധികമാണ്. അതിനാല്‍, ഇത്തരം ടോയ്‌ലറ്റ് ഉപയോഗത്തിന് ശേഷം നിര്‍ബന്ധമായും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കൈകഴുകേണ്ടതുണ്ട്.

Tags:    
News Summary - Akshay Kumar with cleanliness campaign on World Toilet Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.