Posted On
date_range Updated On
date_range ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരിൽ അക്ഷയ് കുമാറും; പട്ടികയിലെ ഏക ഇന്ത്യൻ താരം
മുംബൈ: ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ബോളിവുഡ് താരം അക്ഷയ് കുമാറും. ഫോബ്സ് പുറത്തിറക്കിയ പട്ടികയിലാണ് അക്ഷയ് കുമാർ ആറാമതായി ഇടം പിടിച്ചത്. 4.85 കോടി ഡോളർ (363 കോടി രൂപ)യാണ് അക്ഷയ് കുമാറിന്‍റെ ഒരു വർഷത്തെ പ്രതിഫലം. പട്ടികയിൽ ഉൾപെട്ട ഏക ഇന്ത്യൻ താരവും അക്ഷയ് കുമാറാണ്.
ഹോളിവുഡ് താരങ്ങളായ ഡ്വൈൻ ജോൺസൺ, റയാൻ റെയ്നോൾഡ്സ്, മാർക് വാൾബെർഗ്, ബെൻ അഫ്ലെക്ക്, വിൻ ഡീസൽ എന്നിവരാണ് ഒന്നുമുതൽ അഞ്ചുവരെയുള്ള പട്ടികയിലുള്ളത്. ലിൻ മാന്വൽ മിറാൻഡ, വിൽ സ്മിത്ത്, ആഡം സാൻഡ് ലർ, ജാക്കിചാൻ എന്നിവർ യഥാക്രമം അക്ഷയ് കുമാറിന് ശേഷമാണ് പട്ടികയിൽ ഉൾപ്പെട്ടത്.
ആമസോൺ പ്രൈമിന്‍റെ 'ദ എൻഡ്' എന്ന സീരീസിൽ അഭിനയിക്കുന്ന തിരക്കിലാണ് ഇപ്പോൾ അക്ഷയ് കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.