തന്റെ പുതിയ ചിത്രത്തിന്റെ തിയറ്റർ റെസ്പോൺസ് അറിയാൻ, മുഖംമൂടിയണിഞ്ഞ് യൂട്യൂബറുടെ സ്റ്റൈലിൽ മുംബൈ തെരുവിലിറങ്ങി സൂപ്പർ താരം അക്ഷയ് കുമാർ. ‘കില്ലർ’ മാസ്ക് അണിഞ്ഞ് , ബാന്ദ്രയിലെ തിയറ്ററിനു മുന്നിൽ, മൈക്കുംപിടിച്ച് പ്രേക്ഷകരോട് സംസാരിക്കുന്ന വിഡിയോ താരം തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തു.
അക്ഷയ് കുമാറിന്റെ ‘ഹൗസ് ഫുൾ 5’ ഈയിടെയാണ് പുറത്തിറങ്ങിയത്. സംഗതി താൻ വളരെയേറെ ആസ്വദിച്ചുവെന്നും എന്നാൽ, ആളുകൾ തിരിച്ചറിയും മുന്നേ സ്ഥലം വിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ജൂൺ ആറിനാണ് ഹൗസ് ഫുൾ 5 പ്രദർശനത്തിനെത്തിയത്. ഒരു കപ്പലിലാണ് ഹൈസ്ഫുൾ അഞ്ചാംഭാഗത്തിന്‍റെ കഥ നടക്കുന്നത്. കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും ചേർന്ന ഹൊറർ കോമഡി ചിത്രമാണിത്.
ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് 'ഹൗസ്ഫുൾ'. 2010 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം വൻ വിജയമായതിനെത്തുടർന്ന് ചിത്രത്തിന്റേതായി നാല് ഭാഗങ്ങൾ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രങ്ങളൊക്കെയും വലിയ വിജയമായിരുന്നു.
തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത് തുടങ്ങിയ താരനിരയാണ് അണിനിരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.