ഉറക്കക്കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നും അതിനാൽ ദിവസവും കുറച്ച് മണിക്കൂർ മാത്രമേ വിശ്രമം ലഭിക്കുന്നുള്ളൂവെന്നും വെളിപ്പെടുത്തി തെന്നിന്ത്യൻ സൂപ്പർതാരം അജിത് കുമാർ. അജിത് കുമാർ ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞത്.
ഇൻസോമ്നിയ എന്ന ഉറക്ക സംബന്ധമായ രോഗം ഉണ്ടെന്നും അതിനാൽ വിശ്രമ സമയത്ത് സിനിമകളോ സീരിസുകളോ കാണാനും വായിക്കാനും കഴിയാറില്ലെന്നും താരം വ്യക്തമാക്കി. ഇത് തന്‍റെ ദിനചര്യയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ദിവസത്തിൽ പരമാവധി നാല് മണിക്കൂർ മാത്രമേ ഉറങ്ങാൻ സാധിക്കുന്നുള്ളു. വിമാനയാത്രയിൽപോലും വളരെ കുറച്ച് സമയം മാത്രമേ വിശ്രമിക്കാൻ സാധിക്കുന്നുള്ളൂ എന്നും അജിത് പറഞ്ഞു.
അജിത് ഇപ്പോൾ സിനിമയിൽ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അഭിനയം പോലെ തന്നെ റേസിങ്ങും അജിത്തിന്‍റെ പാഷനാണ്. സ്വന്തമായി റേസിങ് ടീം ആരംഭിച്ച അജിത് ഈയിടെ F3 റേസില്‍ വിജയിച്ചിരുന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് പൂര്‍ണമായും റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രദ്ധ കൊടുക്കാനാണ് ഇപ്പോള്‍ താരത്തിന്റെ ശ്രമം. സ്‌പെയ്‌നിലെ ബാഴ്‌സലോണയില്‍ നടക്കുന്ന റേസില്‍ പങ്കെടുക്കുകയാണ് താരമിപ്പോള്‍.
തന്‍റെ പാഷന് പിന്നാലെ പോയപ്പോൾ കുടുംബത്തിനും മക്കൾക്കുമൊപ്പം സമയം കന്‍റണ്ടെത്താൻ കഴിയുന്നില്ലെന്നും അതിൽ താൻ ദു:ഖിതനാണെന്നും അജിത് പറയുന്നു. എന്നാൽ ഭാര്യ ശാലിനി തന്‍റെ എല്ലാ അവസ്ഥയിലും കൂടെയുണ്ടെന്നും തന്‍റെ കരുത്താണെന്നും അജിത് കൂട്ടിച്ചേർത്തു.
താരത്തിന്‍റെ അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. 'എകെ64' എന്നാണ് പടത്തിന് താൽകാലികമായി നൽകിയ പേര്. ചിത്രത്തിന്‍റെ കഥ പൂർത്തിയായെന്ന വിവരം താരം പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.