സിന്ദൂരമണിഞ്ഞ് കാനിലെത്തി ഐശ്വര്യ; ‘സിന്ദൂറി’നുള്ള ഐക്യദാർഢ്യമാണെന്നും അഭിഷേകുമായി പിരിഞ്ഞിട്ടില്ലെന്നും ഫാൻസ്

കാൻസ്: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 78-ാമത് കാൻ ചലച്ചിത്ര മേളയുടെ റെഡ് കാർപ്പറ്റിൽ ഐശ്വര്യ റായ് എത്തി. പൂർണമായും ഇന്ത്യൻ ലുക്കിലാണ് ഐശ്വര്യ എത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത, കദ്‌വ ബനാറസി ഹാൻഡ്‌ലൂം സാരിയണിഞ്ഞാണ് ഐശ്വര്യ എത്തിയത്. 18 കാരറ്റ് ഗോൾഡിൽ അൺകട്ട് ഡയമണ്ട് ചേർത്ത ആഭരണങ്ങളും ധരിച്ചിരുന്നു.


എന്നാൽ, ഇതൊന്നുമല്ല ചർച്ചയായിരിക്കുന്നത്. സാരിയെക്കാളും ആഭരണത്തേക്കാളും പാപ്പരാസികളും ഫാൻസും ചർച്ച ചെയ്യുന്നത് സീമന്ത രേഖയിൽ നീളത്തിൽ ഐശ്വര്യ തൊട്ട സിന്ദൂരത്തെക്കുറിച്ചാണ്.

അഭിഷേകും ഐശ്വര്യയും വിവാഹമോചിതരാകാൻ പോകുന്നെന്ന് ഏറെക്കാലമായുള്ള ഗോസിപ്പാണ്. ഇതിനുള്ള മറുപടിയായാണ് ഐശ്വര്യ ഇപ്പോൾ സിന്ദൂരം അണിഞ്ഞ് ലോകമൊന്നാകെ ശ്രദ്ധിക്കുന്ന കാൻസിലെത്തിയതെന്നാണ് ഒരു വിഭാഗം പാപ്പരാസികളും ഫാൻസും പറയുന്നത്. എന്നാൽ, അതല്ല സിന്ദൂരമണിഞ്ഞതിനുള്ള കാരണമെന്നും, പാകിസ്താനെതിരായ ‘ഓപ്പറേഷൻ സിന്ദൂറി’നുള്ള ഐക്യദാർഢ്യമായാണ് ഇതെന്നുമാണ് മറ്റൊരു വിഭാഗത്തിന്‍റെ വാദം.

സാധാരണ ഐശ്വര്യക്കൊപ്പം കാനിലെത്താറുള്ള അഭിഷേക്, ഇത്തവണ കൂടെയുണ്ടായിരുന്നില്ല. ഐശ്വര്യ കാനിലെത്തിയ സമയം അമ്മ ജയ ബച്ചനും നടി ഡയാന പെന്‍റിക്കുമൊപ്പം ഡിന്നർ കഴിക്കാനാണ് അഭിഷേക് പോയത്. ഇതിന്‍റെ ദൃശ്യങ്ങൾ പാപ്പരാസികൾ പകർത്തുകയും ചെയ്തിട്ടുണ്ട്.

ഏതായാലും ഈ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇത് ‘ദേവദാസ്’ സിനിമയിലെ നടിയുടെ വേഷത്തെ ഓർമ്മിപ്പിക്കുന്നെന്ന് താരത്തിന്‍റെ ഫാൻസിൽ പലരും കമന്‍റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Aishwarya Rai’s sindoor look at Cannes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.