ഒരുകാലത്ത് ഖാന്മാർക്കൊപ്പം ബോളിവുഡ് ഭരിച്ചിരുന്ന നടിയാണ് ഐശ്വര്യ റായ്. ഷാറൂഖിനൊപ്പവും സൽമാനൊപ്പവും തിളങ്ങിയ ഐശ്വര്യ, ആമിർ ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് ആമിർ ഖാൻ ചിത്രത്തിലേക്ക് ഐശ്വര്യയെ നായികയായി ക്ഷണിച്ചിരുന്നെന്ന് പറയുകയാണ് ബോളിവുഡ് സംവിധായകനും നിർമാതാവുമായ ധർമ്മേഷ് ദർശൻ.രാജാ ഹിന്ദുസ്ഥാനി, മേള എന്നീ ചിത്രങ്ങളിലേക്കാണ് നായികയായി ഐശ്വര്യയെ പരിഗണിച്ചിരുന്നതെന്നും എന്നാൽ നടിയെ ചിത്രത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചില്ലെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ആമിർ ഖാൻ പ്രധാനവേഷത്തിലെത്തിയ മേള ചിത്രത്തിൽ ട്വിങ്കിൾ ഖന്നക്ക് പകരം ആദ്യം നായികയായി പരിഗണിച്ചിരുന്നത് ഐശ്വര്യ റായിയെ ആയിരുന്നു. രാജ ഹിന്ദുസ്ഥാനിയിലും ഐശ്വര്യയായിരുന്നു എന്റെ മനസിൽ. എന്നാൽ ഈ ചിത്രങ്ങളിൽ ഐശ്വര്യയെ കൊണ്ടുവരാൻ കഴിഞ്ഞില്ല. മിസ് വേൾഡ് മത്സരത്തിനായി അവർക്ക് പോകേണ്ടി വന്നു. കൂടുതൽ സമയം സിനിമക്കായി ഇവിടെയുണ്ടാകേണ്ട നടിയെയായിരുന്നു ഞങ്ങൾ അപ്പോൾ വേണ്ടിയിരുന്നത്. എന്നാൽ അന്നത്തെ സാഹചര്യത്തിൽ ഐശ്വര്യക്ക് കഴിഞ്ഞില്ല. അങ്ങനെയാണ് ട്വിങ്കിൾ ഖന്നയെ ആമിറിന്റെ നായികയായി കൊണ്ടുവന്നത്'-ധർമ്മേഷ് ദർശൻ പറഞ്ഞു.
2000 പുറത്തിറങ്ങിയ മേളയിൽ ആമിർ ഖാനൊപ്പം സഹോദരൻ ഫൈസൽ ഖാൻ,ട്വിങ്കിൾ ഖന്ന എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ട്വിങ്കിൾ ഖന്നയുടെ അവസാന ചിത്രമായിരുന്നു ഇത്. എന്നാൽ പ്രതീക്ഷിച്ചത് പോലെ ചിത്രം വിജയിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.