നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ വിവാഹിതയായി, വരൻ നിമിഷ് രവി

തിരുവനന്തപുരം: നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ അഹാന കൃഷ്ണയും പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ അഹാന തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

"എന്റെ ഉറ്റസുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മമിത്രം, ആശ്വാസം പകരുന്ന കൂട്ട്, എന്റെ പ്രിയപ്പെട്ടവൻ- ഒപ്പം ഇപ്പോഴെന്റെ ഭർത്താവും. നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും ശാന്തമായും കൃത്യമായ താളത്തിലും മിടിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രായമാവണം, നമുക്ക് മാത്രമായൊരു ലോകം പടുത്തുയർത്തണം. ജീവിതകാലം മുഴുവനും അതിനുശേഷവും ഒരേ ടീമായി മുന്നോട്ട് പോകാം," എന്ന വൈകാരികമായ കുറിപ്പോടെയാണ് അഹാന വിവാഹചിത്രങ്ങൾ പങ്കുവെച്ചത്.

ചലച്ചിത്ര-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ ഇരുവരുടെയും വിവാഹച്ചടങ്ങിൽ പങ്കെടുത്തു. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി ആശംസകൾ അറിയിച്ചപ്പോൾ, നടി മഞ്ജു വാര്യർ അടക്കം വലിയൊരു താരനിര തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.

വർഷങ്ങളായുള്ള സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയരംഗത്തെത്തുന്നതും നിമിഷ് അസിസ്റ്റന്റ് ക്യാമറാമാനായി കരിയർ ആരംഭിക്കുന്നതും. തുടർന്ന് അഹാനയുടെ കരിയറിലെ ശ്രദ്ധേയ ചിത്രമായ 'ലൂക്ക'യുടെ ഛായാഗ്രഹണം നിർവഹിച്ചതും നിമിഷ് ആയിരുന്നു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ 'ലോക' എന്ന ചിത്രത്തിലാണ് അഹാന അവസാനമായി കാമിയോ വേഷത്തിലെത്തിയത്. ഈ ചിത്രത്തിന്റെയും ഛായാഗ്രാഹകൻ നിമിഷ് രവിയായിരുന്നു. കൂടാതെ, അഹാന സംവിധാനം ചെയ്ത മ്യൂസിക് വീഡിയോകൾക്കും നിമിഷ് തന്നെയാണ് ക്യാമറ ചലിപ്പിച്ചത്.

Tags:    
News Summary - Ahaana Krishna Marries Cinematographer Nimish Ravi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.