മഹാകുംഭമേളയിൽ പങ്കെടുക്കുകയും ത്രിവേണി സംഗമത്തിൽ സ്നാനം നടത്തുകയും ചെയ്തതിനു പിന്നാലെ ആസ്ട്രിയയിലെ ഹെൽത്ത് റിസോർട്ടിലെത്തി നടി കത്രീന കൈഫ്. തിങ്കളാഴ്ച മഹാകുംഭമേളയിലെത്തിയ ശേഷം ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത കത്രീന വ്യാഴാഴ്ച രാവിലെയാണ് ഹെൽത്ത് റിസോർട്ടിൽനിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
‘ഈ സ്ഥലത്തിന്റെ അതിശയകരമായ ശാന്തതയും സൗന്ദര്യവും എന്നെ വിസ്മയിപ്പിക്കുന്നു. തൊട്ടടുത്ത തടാകത്തിൽ മഞ്ഞുരുകുന്ന ശബ്ദം. ചുറ്റും മഞ്ഞുമൂടിയ പർവതനിരകൾ. സമയം ശരിക്കും നിശ്ചലമായ പോലെ തോന്നുന്നു..’ -കത്രീന കുറിച്ചു.
മഹാകുംഭമേളയിലെത്തിയപ്പോൾ, പർമാർഥ് നികേതൻ ആശ്രമ മേധാവി സ്വാമി ചിദാനന്ദ് സരസ്വതിയെ കണ്ട് നടി അനുഗ്രഹം തേടിയിരുന്നു. ഭർത്താവും നടനുമായ വിക്കി കൗശലിന്റെ മാതാവ് വീണ കൗശലും കത്രീനയോടൊപ്പമുണ്ടായിരുന്നു.
‘ഇത്തവണ ഇവിടെ വരാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. ഏറെ ആഹ്ലാദം തോന്നുന്നു. സ്വാമി ചിദാനന്ദ സരസ്വതിയെ കണ്ട് അനുഗ്രഹം തേടാൻ സാധിച്ചു. ദിവസം മുഴുവൻ ഇവിടെ ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ -മഹാകുംഭമേള സന്ദർശന വേളയിൽ അവർ പറഞ്ഞു.
വിക്കി കൗശൽ ഫെബ്രുവരി 13 ന് മഹാകുംഭമേളയിൽ പങ്കെടുത്തിരുന്നു. താൻ നായകനായ ഛാവ സിനിമയുടെ റിലീസിന് മുന്നോടിയായാണ് വിക്കി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.