മലയാളികള്‍ക്ക് സുപരിചിതയാണ് നടിയും നിർമാതാവുമായ ഷീലു എബ്രഹാം. അഭിനയ രംഗത്തു നിന്നും ബിസിനസിലേക്ക് തിരിയുന്ന താരങ്ങള്‍ക്കൊപ്പം ഇനി ഷീലുവും ഉണ്ട്. ഇക്കഴിഞ്ഞ വിജയദശമി ദിവസം സര്‍പ്രൈസ് ആയിട്ടാണ് ഷീലു സോഷ്യല്‍മീഡിയയിലൂടെ തന്റെ സംരംഭകത്വ വിശേഷങ്ങള്‍ പങ്കുവെച്ചത്.
'മന്ദാര' എന്നാണ് ഷീലു എബ്രഹാമിന്‍റെ തന്‍റെ സാരി ബ്രാൻഡിന് നൽകിയിരിക്കുന്ന പേര്. സാരികൾക്ക് മാത്രമായൊരു ഓൺലൈൻ സ്റ്റോറാണ് ഷീലു ആരംഭിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ തങ്ങള്‍ നിലവില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. പല ബിസിനസുകളുടെയും ബ്രാന്‍ഡ് മുഖമായിരുന്ന നടി ആദ്യമായാണ് സ്വന്തം ബിസിനസുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
‘സാരികൾ കഥ പറയണമെന്ന് നിങ്ങൾ മോഹിക്കുന്നുവെങ്കിൽ ഇതാ നിങ്ങൾക്കായി മന്ദാര. ഓരോ സാരിക്കും ഒരു കഥ പറയാനുണ്ടാകും. ആ കഥകൾ ഒരിക്കലും മങ്ങില്ല,’ എന്ന കുറിപ്പോടെയാണ് താരം സ്വന്തം ബ്രാൻഡ് അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിട്ടുള്ളത്.
'സാരി വെറുമൊരു വസ്ത്രം എന്നതിലുപരി കാലാതീതവും, മനോഹരവും, നമ്മൾ ആരാണെന്നതിന്റെ പ്രതിഫലനവുമാണ്. മാസ് പ്രൊഡക്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, മന്ദാരയിൽ നിങ്ങൾക്ക് സവിശേഷമായ സാരികൾ കണ്ടെത്താനാകും. ആ സ്നേഹം നിങ്ങളുമായി പങ്കിടാനുള്ള എന്റെ മാർഗമാണ് മന്ദാര. ഇവിടെയുള്ള ഓരോ സാരിയും കൈകൊണ്ട് നിമിച്ചതാണ്. എന്റെ സാരികളുടെ ലോകത്തേക്ക് സ്വാഗതം...' -എന്നും ഷീലു എഴുതി. അതേസമയം, വീപ്പിങ്ങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു എബ്രഹാം ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.