നിയമം പഠിക്കാൻ അഡ്മിഷൻ എടുത്ത് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. ബംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയിൽ ആണ് അഡ്മിഷൻ എടുത്തിരിക്കുന്നത്. തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് താരം വിവരം പങ്ക് വെച്ചിരിക്കുന്നത്. അടുത്തിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസ് വാർത്തകളിൽ ഇടം നേടിയിരുന്നു.
ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതാണെങ്കിലും അത് ഒരിക്കലും വളര്‍ച്ചയെ തടയുന്നില്ല. ജീവിതത്തിലെ ഏത് ഘട്ടത്തിലും സ്വപ്‌നങ്ങളെ പിന്തുടരാനും ഒരേ സമയം പല ഉത്തരവാദിത്വങ്ങളും അഭിമാനത്തോടെ നിര്‍വഹിക്കാനും സ്ത്രീകള്‍ക്ക് കഴിയുമെന്ന് തെളിയിക്കാന്‍ വേണ്ടി കൂടിയാണ് തന്റെ ശ്രമമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമം എന്നും ഹൃദയത്തോട് ചേര്‍ന്നുനിന്ന ഒന്നായിരുന്നുവെന്നും സാന്ദ്ര പറഞ്ഞു. ബി.ബി.എ ബിരുദധാരിയാണ് സാന്ദ്ര. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് സാന്ദ്ര ബി.ബി.എ ബിരുദം കരസ്ഥമാക്കിയത്. ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദാനന്തരബിരുദവും സാന്ദ്ര കരസ്ഥമാക്കിയിട്ടുണ്ട്.
വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരില്‍ നിര്‍മാണക്കമ്പനിയുണ്ടാക്കിയാണ് സാന്ദ്ര സിനിമയില്‍ സജീവമായത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസ് വിട്ട് സ്വന്തം നിര്‍മാണക്കമ്പനി ആരംഭിച്ചു. ആട്, ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2016ല്‍ വില്‍സണ്‍ ജോണ്‍ തോമസുമായി വിവാഹം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.