കൽക്കി ജീവിതം മാറ്റി; കുഞ്ഞിനെ ദത്തെടുത്ത് നടി അഭിരാമി

മാതൃദിനത്തിൽ തന്റെ മകളെ പരിചയപ്പെടുത്തി നടി അഭിരാമി. ഇൻസ്റ്റഗ്രാമിലൂടെയാണ് കൽക്കി എന്ന പെൺകുഞ്ഞിനെ ദത്തെടുത്തതിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ഒരു വർഷം മുമ്പാണ് അഭിരാമിയുടേയും ഭർത്താവ് രാഹുലിന്റേയും ജീവിതത്തിലേക്ക് കൽക്കി എത്തിയത്. ആശംസകളുമായി പ്രേക്ഷകർ രംഗത്ത് എത്തിയിട്ടുണ്ട്.

'പ്രിയ സുഹൃത്തുക്കളെ, ഞാനും രാഹുലും മാതാപിതാക്കളായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. കഴിഞ്ഞ വർഷമാണ് കൽക്കിയെ ഞങ്ങൾ ദത്തെടുത്തത്. അവളുടെ വരവ് എല്ലാരീതിയിലും ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു. ഇന്ന് ഒരു അമ്മയെന്ന നിലയിൽ മാതൃദിനം ആഘോഷിക്കാൻ കഴിഞ്ഞത് ഏറെ ഭാഗ്യമായി കാണുന്നു. ഞങ്ങളുടെ ഈ പുതിയ ജീവിതത്തിൽ നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാകണം'- മാതൃദിനാശംസകൾക്കൊപ്പം അഭിരാമി കുറിച്ചു.

ഒപ്പം മകൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ കുഞ്ഞിന്റെ മുഖം വ്യക്തമാക്കിയിട്ടില്ല. 2009 ൽ ആണ് അഭിരാമിയും ഹെൽത്ത് കെയർ ബിസിനസ്സ് കൺസൾട്ടന്റായ രാഹുലും വിവാഹിതരാവുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിരാമി സജീവമായിരുന്നു. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗരുഡൻ’ ആണ് നടിയുടെ പുതിയ ചിത്രം.


Tags:    
News Summary - Actress Abhirami Pens About She Adopted Baby Girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.