ഒരാളുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല; പ്രിയദർശൻ ചിത്രത്തിലെ വിവാദരംഗത്തിൽ മാപ്പ് പറഞ്ഞ് ശ്രേയസ് തൽപാണ്ഡെ

പ്രിയദർശൻ ചിത്രമായ'മാൽ ധമാൽ മലമാലി' യിലെ വിവാദരംഗത്തിൽ മാപ്പ് പറഞ്ഞ് നടൻ ശ്രേയസ് തൽപാണ്ഡെ. ചിത്രത്തിൽ ലോറിയിൽ ചവിട്ടി നിന്ന് അതിലെ ഡ്രൈവറിനോട് വാക്കുതർക്കത്തിൽ ഏർപ്പെടുന്ന രംഗമുണ്ട്. ലോറിയുടെ പേരിനോടൊപ്പം ഓം ചിഹ്നവും ഉണ്ടായിരുന്നു. ഇതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

ഒരു സിനിമാ ചിത്രീകരണത്തില്‍ നിരവധി ഘടകങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍. ഒരാളുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. ഒരിക്കലും ഇനിയത് ആവര്‍ത്തിക്കില്ല- നടൻ ട്വീറ്റ് ചെയ്തു.

ഒരു സിനിമാ ചിത്രീകരണത്തില്‍ നിരവധി ഘടകങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍. സംവിധായകന്റെ ആവശ്യങ്ങള്‍, സമയ പരിമിതി തുടങ്ങി നിരവധി ഘടകങ്ങള്‍ മാനസികാവസ്ഥയെ സ്വാധീനിക്കും. താനിത് സ്വയം ന്യായീകരിക്കുകയല്ല. അത് സംവിധായകന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് എന്‍റെ ഉത്തരവാദിത്വമായിരുന്നു. ഞാന്‍ ഇതിന് ക്ഷമ ചോദിക്കുന്നു. ഒരാളുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. ഇനി ഇത് ഒരിക്കലുംവര്‍ത്തിക്കില്ല- ശ്രേയസ് തല്‍പാഡെ പറഞ്ഞു.

'മാൽ ധമാൽ മലമാലി' പുറത്ത് ഇറങ്ങി 11 വർഷങ്ങൾക്ക് ശേഷമാണ് വിവാദം ഉയരുന്നത്.


Tags:    
News Summary - Actor Shreyas Talpade Apologises For Priyadarshan Movie Scene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.