നടൻ രാഹുൽ മാധവ് വിവാഹിതനായി

ടൻ രാഹുൽ മാധവ് വിവാഹിതനായി.ദീപശ്രീയാണ് വധു. ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ബംഗളൂരുവിൽവച്ചായിരുന്നു വിവാഹം.

സംവിധായകൻ ഷാജി കൈലാസ്, നിർമാതാവ് ബാദുഷ, താരങ്ങളായ നരേൻ, സൈജു കുറുപ്പ് തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തു.

ബാംങ്കോക് സമ്മർ എന്ന ചിത്രത്തിലൂടെയാണ് രാഹുൽ മലയാളത്തിൽ എത്തുന്നത്. തമിഴ് ചിത്രമായ അധേ നേരം അധേ ഇടമാണ് ആദ്യ ചിത്രം. വാടാമല്ലി, മെമ്മറീസ്, കടുവ, ആദം ജേൺ, പൊറിഞ്ചു മറിയം ജോസ്, തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.


News Summary - Actor Rahul Madhav Got married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 03:33 GMT