ഹാസ്യ നടൻ പോൾ റ്യൂബെൻസ് അന്തരിച്ചു

ന്യൂയോർക്ക്: പീ–വീ ഹെർമൻ എന്ന ഹാസ്യ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ യു.എസ് നടൻ പോൾ റ്യൂബെൻസ് (70) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. നടൻ, കൊമേഡിയൻ, എഴുത്തുകാരൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം തിളങ്ങിയ റ്യൂബെൻസ് 1985ൽ‌ ടിം ബർട്ടന്റെ സംവിധാനത്തിൽ പുറത്തുവന്ന 'പീ–വീസ് ബിഗ് അഡ്വഞ്ചർ' എന്ന ചലച്ചിത്രത്തിലൂടെയാണ് പ്രശസ്തനായത്. പിന്നീട് ഈ ചിത്രത്തിലെ കഥാപാത്രത്തെ 'പീ–വീസ് പ്ലേഹൗസ്' എന്ന പേരിൽ ടെലിവിഷൻ പരമ്പരയിലൂടെ അവതരിപ്പിച്ചു. 1986 മുതൽ 1991 വരെ ഇത് ടെലിവിഷനിൽ സംപ്രേഷണം ചെയ്തു.

1991ൽ ഫ്ലോറിഡയിലെ സിനിമ തിയറ്ററിൽ നഗ്നതാ പ്രദർശനം നടത്തിയതിന് അറസ്റ്റിലായത് കരിയറിനെ ബാധിച്ചു. ശേഷം 20 വർഷത്തോളം ഇന്റർവ്യൂകളിൽനിന്നും മറ്റും വിട്ടുനിൽക്കുകയും ചെറിയ വേഷങ്ങളിൽ ഒതുങ്ങുകയും ചെയ്തു. 2016ൽ 'പീ–വീസ് ബിഗ് ഹോളിഡേ' എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ഇതായിരുന്നു റ്യൂബന്റെ അവസാന വേഷം.

Tags:    
News Summary - Actor Paul Reubens has died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.