തൃപ്പൂണിത്തുറ: സിനിമ നടൻ മണികണ്ഠൻ ആചാരിയുടെ അമ്മ എരൂർ അയ്യമ്പിള്ളിക്കാവ് റോഡിൽ മുല്ലക്കൽ വീട്ടിൽ സുന്ദരി അമ്മാൾ (70) അന്തരിച്ചു. പരേതനായ രാജൻ ആചാരിയാണ് ഭർത്താവ്. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് തൃപ്പൂണിത്തുറ മുനിസിപ്പൽ ശ്മശാനത്തിൽ നടക്കും. മറ്റു മക്കൾ: മുരുകദാസ്, ഗണേശൻ, ശിവദാസ്. മരുമക്കൾ: ജയന്തി മുരുകദാസ്, അഞ്ജലി മണികണ്ഠൻ.
അമ്മ മരണപ്പെട്ട വിവരം നടൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. 'എന്റെ അമ്മ ( സുന്ദരി അമ്മ ) നിര്യാതയായി. സംസ്ക്കാരം നാളെ. എല്ലാവരുടെയും പ്രാർഥനയിൽ ഉൾപ്പെടുത്തണം' എന്ന കുറിപ്പാണ് അമ്മയുടെ ചിത്രത്തിനൊപ്പം മണികണ്ഠൻ പങ്കുവെച്ചത്.
‘കമ്മട്ടിപ്പാടം’ സിനിമയിലൂടെയാണ് മണികണ്ഠന്‍ ആചാരി മലയാളികൾക്ക് സുപരിചിതനാകുന്നത്. ആദ്യ ചിത്രമായ കമ്മട്ടിപ്പാടത്തിലൂടെ തന്നെ അദ്ദേഹത്തിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.