ശക്തമായി തിരിച്ചു വരും,അദ്ദേഹത്തിന് ആകെയുള്ള വിഷമം ഇതുമാത്രമാണ്; ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഭാര്യ എലിസബത്ത്

രൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് നടൻ ബാല. കഠിനമായ വയറുവേദനയേയും ചുമയേയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ബാലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത് അറിയിച്ചു. നിലവിൽ ഐ.സി.യുവിലാണ്. ശക്തമായി തിരിച്ചു വരുമെന്നും എലിസബത്ത് ഫേസ്ബുക്കിൽ കുറിച്ചു .

'ബാല ചേട്ടൻ ഐ.സി.യുവിൽ തന്നെയാണ്. വാർത്ത പുറത്തായതാണ് അദ്ദേഹത്തിന് ആകെയുള്ള വിഷമം. ഇന്നലെ കണ്ടപ്പോൾ അതാണ് പറഞ്ഞത്. എല്ലവരോടും ഓക്കെ ആണെന്ന് പറയാൻ പറഞ്ഞു. അദ്ദേഹം വളരെ ശക്തനാണ്. കഴിഞ്ഞ നാല്, അഞ്ച് വർഷമായി ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹം ശക്തമായി തിരിച്ചെത്തിയിട്ടുമുണ്ട്. ഇത്തവണയും ശക്തമായി തിരിച്ചു വരും. എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കണം'- എലിസബത്ത് ഫേസ്ബുക്കിൽ കുറിച്ചു.

ബാലയുടെ സഹോദരൻ ശിവ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

Tags:    
News Summary - Actor Bala's Wife Elizabeth About his Health Condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.