നടൻ ബാലയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; ഐ.സി.യുവില്‍

ടൻ ബാലയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞു. രണ്ടു ദിവസം മുമ്പായിരുന്നു ശസ്ത്രക്രിയ നടന്നത്. നിലവിൽ നടനെ പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ആശുപത്രിയിൽ തുടരുമെന്നാണ് വിവരം. നടനോടൊപ്പം തന്നെ കരൾ ദാതാവും പൂർണ ആരോഗ്യവാനായി ആശുപത്രിയിൽ തുടരുന്നുണ്ട്.

കഴിഞ്ഞ മാസമാണ് ബാലയെ  കരൾ  രോഗം മൂർച്ഛിച്ചതിനെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റ ശസ്ത്രക്രിയ മാത്രമായിരുന്നു ഡോക്ടർ നിർദേശിച്ചത്.

ദിവസങ്ങൾക്ക് മുമ്പ് ബാലയുടെ ആരോഗ്യസ്ഥിതി പങ്കുവെച്ച് കൊണ്ട് ഭാര്യ എലിസബത്ത് എത്തിയിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയയുണ്ടാവുമെന്ന് താരപത്നി അന്ന് പറഞ്ഞത്.

Tags:    
News Summary - Actor Bala's Liver transplant surgery Was Success, he stay In Icu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.