Posted On
date_range Updated On
date_range ഓർമ്മക്ക് പ്രശ്നങ്ങളുണ്ട്, ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സന്തോഷ് വർക്കി
കൊച്ചി: യൂട്യൂബർ അജു അലക്സിനെതിരെ (ചെകുത്താൻ) നടൻ ബാല വീണ്ടും രംഗത്ത്. ചെകുത്താനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാല പ്രതികരിച്ചു. ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്കൊപ്പം ഫേസ്ബുക്ക് ലൈവിൽ വന്നതായിരുന്നു ബാലയുടെ പ്രതികരണം.
ബാല തന്നെ പൂട്ടിയിട്ടെന്ന ആരോപണം തെറ്റാണ്. തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയോ ഫോൺ തട്ടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും ബാലയുടെ ചോദ്യത്തിന് മറുപടിയായി സന്തോഷ് പറഞ്ഞു.
താൻ ഒറ്റക്ക് സ്‌കൂട്ടറിലാണ് ബാലയുടെ വീട്ടിലേക്ക് വന്നതെന്ന് സന്തോഷ് പറയുന്നു. തനിക്ക് ഒ.സി.ഡി (Obsessive compulsive disorder) എന്ന രോഗമാണ്, 20 വർഷമായി അതിന്റെ ചികിത്സയിലാണ്. അടുത്തിടെ ബാംഗളൂരിലെ ആശുപത്രിയിൽ ആയിരുന്നുവെന്നും സന്തോഷ് പറഞ്ഞു. സന്തോഷ് കഴിക്കുന്ന മരുന്നുകളും ബാല മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.