തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്ക് നന്ദി പറഞ്ഞ് നടൻ ബാല. ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് ആരാധകരോട് നന്ദി അറിയിച്ചത്. ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് നിങ്ങളുടെ മുന്നിൽ എത്തുന്നതെന്നും നല്ല സിനിമകൾ ചെയ്ത് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും ബാല ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. സർപ്രൈസുകളുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
'നിങ്ങളോട് സംസാരിച്ചിട്ട് ഏകദേശം രണ്ട് മാസമായി. നിങ്ങളുടെ സത്യസന്ധമായ പ്രാർഥനയും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും വീണ്ടുമൊരു പുതിയ ജീവിതവുമായി മുന്നോട്ട് പോകുന്നു. എല്ലാവരോടും നന്ദിയുണ്ട്.
ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരെയൊരു കാര്യം മാത്രമേയുള്ളൂ. എന്നെ സംബന്ധിച്ചടത്തോളം അത് സ്നേഹമാണ്. ജനങ്ങൾ നൽകിയ സ്നേഹത്തിന് ഈ അവസരത്തിൽ നന്ദി പറയുന്നു. സമയം എന്നത് വലിയൊരു യാഥാർഥ്യമാണ്. ഏത് നിമിഷവും എന്തുവേണോ സംഭവിക്കാം. ജീവിതം മാറാൻ ഒരു സെക്കന്റ് മതി.
നിങ്ങളുടെ പ്രാർഥനക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഈ വിഡിയോയിലൂടെ എല്ലാവരോടുമുള്ള സ്നേഹം അറിയിക്കുന്നു. നല്ല സിനിമകൾ ചെയ്ത് നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. സർപ്രൈസുകളുണ്ട്. അടുത്ത് സിനിമയിൽ കാണാം - ബാല ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.