നടി തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ആരാധകർക്ക് മുന്നറിയിപ്പ് നൽകി നടി

തന്‍റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് നടി തൃഷ. ചൊവ്വാഴ്ചയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. തന്‍റെ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അത് വരെ അക്കൗണ്ടിൽ വരുന്ന പോസ്റ്റുകൾ ഒന്നും വിശ്വസിക്കരുതെന്നും നടി ആരാധകർക്ക് മുന്നറിയിപ്പ് നൽകി.

തൃഷയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമായല്ല. 2017 ലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഹാക്കിങ്ങിനെ തുടർന്ന് നടിക്ക് തന്‍റെ എക്സ് അക്കൗണ്ട് താത്കാലികമായി ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

"വിടാമുയർച്ചി" യാണ് തൃഷ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. അജിത്ത് കുമാർ, അർജുൻ സർജ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം തിയറ്ററുകളിൽ ഗംഭീരമായി മുന്നേറുകയാണ്. അജിത്ത് കുമാർ-തൃഷ ഹിറ്റ് ജോഡിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.

Tags:    
News Summary - Actress Trisha's X account hacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.