Posted On
date_range Updated On
date_range സ്ഥാനാർഥിക്ക് അനുകൂലമായ നിലപാടെടുത്ത കലക്ടറെയും എസ്.പിയെയും തെരഞ്ഞെടുപ്പ് കമീഷൻ സ്ഥലം മാറ്റി
ചെന്നൈ: കോയമ്പത്തൂർ ജില്ല കലക്ടർ രാജാമണി, സിറ്റി പൊലീസ് കമീഷണർ സുമിത്ശരൺ എന്നിവരെ സ്ഥലംമാറ്റി തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവായി.
ബി.ജെ.പി - അണ്ണാ ഡി.എം.കെ സഖ്യത്തിനും ജില്ലയിൽനിന്നുള്ള അണ്ണാ ഡി.എം.കെ മന്ത്രി എസ്.പി വേലുമണിക്കും അനുകൂലമായാണ് കലക്ടറും പൊലീസ് കമീഷണറും പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.
കോയമ്പത്തൂർ ജില്ല കലക്ടറായി എസ്.നാഗരാജൻ, സിറ്റി പൊലീസ് കമീഷണറായി ഡേവിഡ്സൺ ദേവാശീർവാദം എന്നിവരെ പകരം നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.