തമിഴ്​നാട്​: സ്​റ്റാലി​ൻ ഇന്ന് അധികാരമേൽക്കും

ചെ​ന്നൈ: ഡി.​എം.​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്​​റ്റാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ 34 അം​ഗ മ​ന്ത്രി​സ​ഭ ഇ​ന്ന്​ അ​ധി​കാ​ര​മേ​ൽ​ക്കും. വെ​ള്ളി​യാ​ഴ്​​​ച രാ​വി​ലെ ഒ​മ്പ​തി​ന്​ രാ​ജ്​​ഭ​വ​നി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​ണ്​ സ​ത്യ​പ്ര​തി​ജ്ഞ.

വ്യാ​ഴാ​ഴ്​​ച ​ൈവ​കീ​ട്ട്​ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളും പ്ര​ഖ്യാ​പി​ച്ചു. പ​ട്ടി​ക​യി​ൽ 15 പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. ര​ണ്ടു​പേ​ർ വ​നി​ത​ക​ളാ​ണ്. ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ മു​ഖ്യ​മ​ന്ത്രി​യാ​യ സ്​​റ്റാ​ലി​ൻ ​ൈക​കാ​ര്യം ചെ​യ്യും. ഇ​ര​യ​ൻ​പു ​െഎ.​എ.​എ​സ്​ ചീ​ഫ്​ സെ​ക്ര​ട്ട​റി​യാ​വും.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി ഉ​ദ​യ​ച​ന്ദ്ര​ൻ ​െഎ.​എ.​എ​സി​നെ നി​യ​മി​ച്ചു. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ​മാ​ണ്​ പ്ര​ധാ​ന​മെ​ന്നും ഡി.​എം.​കെ പ്ര​വ​ർ​ത്ത​ക​ർ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്​ വീ​ട്ടി​ലി​രു​ന്ന്​ ക​ണ്ടാ​ൽ മ​തി​യെ​ന്നും സ്​​റ്റാ​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Tamil Nadu: Stalin swearing in ceremony today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.