കമൽ ഹാസൻ മുന്നിൽ; ഖ​ുഷ്​ബു പിന്നിൽ


ചെന്നൈ: തമിഴ്​നാട്​ നിയമസഭ തെരഞ്ഞെടുപ്പ​ി​ന്‍റെ വോ​ട്ടെണ്ണൽ പുരോഗമിക്കു​േമ്പാൾ കോയമ്പത്തൂർ സൗത്ത്​ മണ്ഡലത്തിൽ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ മുന്നിട്ടുനിൽക്കുന്നു. ബി.ജെ.പി സ്​ഥാനാർഥി വനതി ശ്രീനിവാസൻ​ പിന്നിലാണ്​​. തമിഴ്​നാട്​ മുഖ്യമന്ത്രിയും എടപ്പടിയിലെ എ.ഐ.എ.ഡി.എം.കെ സ്​ഥാനാർഥിയുമായ എടപ്പടി കെ. പളനി സ്വാമി മുന്നിലാണ്​.

ഡി.എം.കെയുടെ ടി. സമ്പത്​കുമാറാണ്​ തൊട്ടുപിന്നിലുള്ളത്​.

ഡി.എം.കെയുടെ മുഖ്യമന്ത്രി സ്​ഥാനാർഥി എം.കെ. സ്​റ്റാലിൻ മുന്നിട്ടുനിൽക്കുകയാണ്​. കൊളത്തൂർ മണ്ഡലത്തിലാണ്​ സ്​റ്റാൻലിൻ മത്സരിച്ചത്​. കോവിൽപട്ടി സ്​ഥാനാർഥിയും നിലവിലെ എം.എൽ.എയുമായ ടി.ടി.വി. ദിനകരൻ പിന്നിലാണ്​. ഇവിടെ എ.ഐ.​എ.ഡി.എം.കെ സ്​ഥാനാർഥി സി. കടമ്പൂർ രാജുവാണ്​ മുന്നിട്ടുനിൽക്കുന്നത്​. നടിയും തൗസൻറ്​ ലൈറ്റ്​ മണ്ഡലം ബി.ജെ.പി സ്​ഥാനാർഥിയുമായ ഖുഷ്​ബു സുന്ദർ പിന്നിലാണ്​. ഡി.എം.കെ ​സ്​ഥാനാർഥി എൻ. ഏഴിലനാണ്​ ഇവിടെ മുന്നിട്ടുനിൽക്കുന്നത്​. 

Tags:    
News Summary - Kamal Haasan, Khushboo leads elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.