Posted On
date_range Updated On
date_range കന്യാകുമാരിയിൽ നിന്ന് മനോതങ്കരാജ് മന്ത്രിസഭയിലേക്ക്
നാഗർകോവിൽ: വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന എം.കെ. സ്റ്റാലിെൻറ നേതൃത്വത്തിലുള്ള ഡി.എം.കെ മന്ത്രിസഭയിൽ കന്യാകുമാരി ജില്ലയിൽനിന്ന് ടി. മനോതങ്കരാജ് മന്ത്രിയാകും.
വ്യാഴാഴ്ച പുറത്തിറങ്ങിയ മന്ത്രിമാരുടെ പട്ടികയിലാണ് അദ്ദേഹത്തിെൻറ പേരുള്ളത്. പത്മനാഭപുരം നിയോജകമണ്ഡലത്തിൽനിന്ന് രണ്ടാംവട്ടം വിജയിച്ച അദ്ദേഹം വിവരസാങ്കേതികവിദ്യ വകുപ്പ് കൈകാര്യം ചെയ്യും.നിലവിൽ ഡി.എം.കെയുടെ കിഴക്കൻമേഖല ജില്ലാ സെക്രട്ടറിയാണ്. നേരത്തേ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വഹിച്ചിട്ടുണ്ട്്്.
കഴിഞ്ഞ ആറുവർഷമായി കന്യാകുമാരി ജില്ലക്ക് മന്ത്രി സ്ഥാനമില്ലാതിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ 34 പേരാണ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.