കേരളത്തിൽ ബീഫ്​ നിരോധനം ആവശ്യപ്പെടില്ലെന്ന്​ കുമ്മനം; 'ഇവിടെ എന്തും കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്​'

തിരുവനന്തപുരം: ആരും മാംസ ഭക്ഷണം കഴിക്കുന്നത്​ ഇഷ്​ടമല്ലെന്ന്​ പറഞ്ഞ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്​ഥാനാർഥി മെട്രോമാൻ ഇ. ശ്രീധരനു പിന്നാലെ ബീഫ്​ വിഷയത്തിൽ നിലപാട്​ വ്യക്​തമാക്കി കുമ്മനം രാജശേഖരൻ. കേരളത്തിൽ ബീഫ് നിരോധനം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെടില്ലെന്നാണ്​ നേമത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ പറഞ്ഞത്​. ഇന്ത്യ ടുഡേയുടെ കൺസൾട്ടിങ്​ എഡിറ്റർ രജ്ദീപ് സർദേശായിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

'കേരളത്തിൽ ബീഫ് നിരോധനം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവർക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്' -കുമ്മനം പറഞ്ഞു.


കർണാടകയിലും യു.പിയിലുമടക്കം വിവിധ സംസ്​ഥാനങ്ങളിൽ ഗോവധ നിരോധന നിയമം ബി.ജെ.പി പാസാക്കിയിട്ടുണ്ട്​. ബീഫ്​ ​കൈവശം വെക്കുന്നതും കാലികളെ ​കൊണ്ടുപോകുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതാണ്​ നിയമം. ഇതുപ്രകാരം മൂന്നുവർഷം മുതൽ ഏഴുവർഷം വരെ തടവും 50,000 മുതൽ 5 ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. വീണ്ടും കുറ്റം ആവർത്തിക്കുന്നവർക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയും ഏഴ് വർഷം വരെ തടവും ലഭിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട് അക്കമുള്ള സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ബീഫ്​ നിരോധനം നടപ്പാക്കാനുള്ള കരട്​ നിയമം അടുത്തിടെ പുറത്തിറക്കിയിരുന്നു. 

Tags:    
News Summary - bjp will not ask for a beef ban in Kerala says kummanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.