ചിത്രരചനയുടെ അറിവളവുകൾ വെച്ച്​ നോക്കിയാൽ ഇതൊന്നും ചിത്രങ്ങളേയല്ലെന്ന്​ സമ്മതിക്കാം. പക്ഷേ, ഇവ സ്​നേഹത്തി​​െൻറ, ആദരവി​െൻറ ലിപികളാണ്​. ഉള്ളിൽ അറിവി​െൻറ തിരികൊളുത്തിയവരെ ഓർത്തെടുക്കാൻ ബ്രയാൻ വർഗീസ്​ പ്രദീപ്​ എന്ന 27കാരൻ മനസ്സിൽ സ്​ഫുടം ചെയ്​തെടുത്ത സ്​നേഹ ലിപികൾ. അവനെ പഠിപ്പിച്ച അധ്യാപകരിൽ ഓരോരുത്തർക്കും മനസ്സ്​ കൊണ്ട്​ തൊട്ടാൽ വായിച്ചെടുക്കാൻ കഴിയും ഈ 'ബ്രയാ​ൻ ലിപികൾ'.

ഈ അധ്യാപക ദിനത്തിൽ രണ്ട്​ പതിറ്റാണ്ട്​ മുമ്പ്​ മുതൽ തന്നെ പഠിപ്പിച്ച ഓരോ അധ്യാപകനെയും കൊച്ചുവരകളാൽ ഓർത്തെടുക്കാനുള്ള ശ്രമമാണ്​ ബ്രയാൻ നടത്തിയിരിക്കുന്നത്​. ഒരു 27കാരൻ അങ്ങ​നെ ചെയ്​തതിൽ എന്താണിത്ര പറയാനുള്ളതെന്ന്​ ആലോചിക്കുന്നവർ ഒന്നറിയുക- ഇഷ്​ടമുള്ളവർ വാത്സല്യത്തോടെ സച്ചു എന്ന് വിളിക്കുന്ന ഈ യുവാവ് ഓട്ടിസം ബാധിച്ചയാളാണ്. ആശയങ്ങളും വികാരങ്ങളും പരസ്പരം കൈമാറുന്നതിന് ജന്മനായുള്ള വൈഷമ്യങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്​ ഭൂരിഭാഗം ഓട്ടിസം ബാധിതരും. എന്നാൽ, കൃത്യമായ പരിശീലനത്തിലൂടെ ഇത്തരമൊരു അവസ്ഥയെ മറികടക്കാനാവും എന്നത്​ ജീവിതത്തിലൂടെ തെളിയിക്കുകയാണ്​ ബ്രയാൻ.


എറണാകുളം വൈറ്റില സ്വദേശിയായ പ്രദീപി​െൻറയും അനിതയുടെയും മകനാണ്​ ബ്രയാൻ. തോപ്പുംപടിയിൽ പ്രവർത്തിക്കുന്ന 'രക്ഷ' സ്പെഷൽ സ്കൂളിലായിരുന്ന ബ്രയാെൻറ പ്രാഥമിക പഠനം. പിന്നീട് ചോയിസ് സ്കൂളിലേക്ക് മാറി. ഇതിനിടെ കമ്പ്യൂട്ടർ വിജ്​ഞാനം സ്വായത്തമാക്കി. 'രക്ഷ'യിലെ ത​െൻറ പഴയ അധ്യാപകർ മുതൽ ഓരോരുത്തരെയും ഓർത്തെടുത്ത് അവരുടെ രൂപങ്ങൾ തനിക്ക്​ ആകുന്ന രീതിയിൽ വരച്ച് അടിയിൽ പേരുമെഴുതിയാണ്​ ഈ അധ്യാപക ദിനത്തിൽ ബ്രയാൻ അവരോടുള്ള ​ത​െൻറ ആദരവ് പ്രകടിപ്പിച്ചിരിക്കുന്നത്​. അധ്യാപകർക്കൊപ്പം 'അചാച്ച' എന്ന്​ എഴുതി കൂടപ്പിറപ്പിനേയും ബ്രയാൻ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇതടക്കം എഴുപത് പേരുടെ നീണ്ട ലിസ്​റ്റാണ് ഈ ചിത്രപേജിലുള്ളത്.

താനുമായി പരിചയപ്പെടുന്നവരെ വർഷങ്ങൾ കഴിഞ്ഞാലും ഓർത്ത് വെക്കാനുള്ള ​പ്രത്യേക കഴിവ്​ ബ്രയാന് ഉണ്ടെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. കേവലം നാലു വയസ്സുള്ളപ്പോൾ 'രക്ഷ'യിൽ പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകരെ രണ്ട് പതിറ്റാണ്ടിനിപ്പുറവും ബ്രയാന്​ കൃത്യമായി ഓർ​ത്തെടുക്കാൻ കഴിയുന്നുണ്ട്​. വരയുടെ പൂർണത നോക്കേണ്ട, അവരോടുള്ള ബ്രയാ​െൻറ സ്നേഹാദരങ്ങൾ ഈ ചിത്രപ്പേജിൽ പ്രകടമാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.