കൊച്ചി: ശാസ്ത്രത്തിന്റെയും യുക്തിയുടെയും പൂർവചരിത്രം അശോകന്റെ ധമ്മയില്‍ കണ്ടെത്താമെന്ന് പ്രഫ.ഇർഫാൻ ഹബീബ്. ശാസ്ത്ര ചരിത്രകാരന്‍ പ്രൊഫ.ഇക്ബാല്‍ ഘാനി ഖാന്റെ (ഐ.ജി ഖാന്‍) 20-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം ചരിത്ര പ്രഭാഷണ പരമ്പരയിൽ ആധുനികതക്ക് മുമ്പുള്ള യുക്തിയും ശാസ്ത്രവും ഇന്ത്യയില്‍ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.
സംസ്‌കൃതത്തില്‍, ഗണിത ശാസ്ത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും ചില നിയമസൂചകള്‍ ഉണ്ടായിരുന്നാലും യഥാർഥ ശാസ്ത്രവും ഗണിതവും എന്ന് പറയാന്‍ സാധിക്കുന്നവ ഇന്ത്യയില്‍ ആരംഭിക്കുന്നത് ഗ്രീസിന് ശേഷമാണ്.
ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും ഇന്ത്യയിലെ വളര്‍ച്ച അല്‍ ബെറുനിയുടെയും പേര്‍ഷ്യന്‍ സാഹിത്യത്തിന്റെയും വെളിച്ചത്തില്‍ അദ്ദേഹം വിലയിരുത്തി. അക്ബറിന്റെ സഭക്ക് യുക്തിയോടുള്ള താല്പര്യവും ഭാരതീയ കൃതികളുടെ വിവര്‍ത്തനം എന്നിവ എങ്ങനെയാണ് പുതിയ ഒരു സാമൂഹിക വീക്ഷണത്തിനു കാരണമായത് എന്നും അദ്ദേഹം വിവരിച്ചു.
സങ്കുചിതമായ ചിന്തകളാല്‍ സാമൂഹിക വളര്‍ച്ചയുണ്ടാകില്ല. ഇന്ത്യ ഇപ്പോള്‍ യുക്തി പോരാട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ ഐ.ജി. ഖാന്റെ അകാലമരണം തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോ. വിനോദ് കുമാര്‍ കല്ലോലിക്കല്‍ അധ്യക്ഷത വഹിച്ചു. ചരിത്ര വിഭാഗം മേധാവി ഡോ.കെ.എ ഷീബ, അസിസ്റ്റന്റ് പ്രഫ. എ.എം ഷിനാസ്, ചരിത്ര ഗവേഷക അഞ്ജന മേനോന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.