ലിബിയ: അസ്സറായ അൽ ഹമ്റാ അഥവാ ‘ചുവന്ന കൊട്ടാരം’ എന്നറിയപ്പെടുന്ന ലിബിയയിലെ ദേശീയ മ്യൂസിയം ഗദ്ദാഫി ഭരണത്തിന്റെ തകർച്ചക്കുശേഷം ഇതാദ്യമായി തുറന്നു. രാജ്യത്തെ അമൂല്യമായ ചരിത്രശേഖരങ്ങളുടെ ഏറ്റവും വലിയ കേന്ദ്രമായ ട്രിപ്പോളിയിലെ ഈ മ്യുസിയം ഇതാദ്യമായാണ് മുഅമ്മർ ഗദ്ദാഫിയുടെ പതനത്തിലേക്ക് നയിച്ച വിപ്ലവത്തിനുശേഷം പൊതുജനങ്ങൾക്കായി തുറക്കുന്നത്.
ലിബിയയിലെ ഏറ്റവും വലിയ മ്യൂസിയമായ റെഡ് കാസിൽ 2011 ലാണ് അടച്ചിടുന്നത്. രാജ്യം ദശാബ്ദങ്ങളോളം അടക്കി ഭരിച്ചിരുന്ന ഗദ്ദാഫിക്കെതിരെ നാറ്റോയുടെ സഹായത്തോടെ രാജ്യത്ത് പ്രക്ഷോഭം ആരംഭിക്കുന്നതും ഗദ്ദാഫി കൊല്ലപ്പെടുന്നതും 2011ൽ ആയിരുന്നു. ഇതിനിടെ ഗദ്ദാഫി ഈ മ്യൂസിയത്തിന്റെ കൊത്തളങ്ങളിലൊന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. അവിടെ അദ്ദേഹം ഒരു പ്രസംഗം നടത്തുകയും ചെയ്തു.
ഗദ്ദാഫിയുടെ കൊലപാതകത്തിനുശേഷം അടഞ്ഞു കിടന്ന മ്യൂസിയം പിന്നീട് അറ്റകുറ്റപ്പണികൾക്കായി തുറക്കുന്നത് 2023 ലാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് ഇപ്പോൾ പെതുജനങ്ങൾക്കായി തുറക്കുന്നത്.
ട്രിപ്പോളി ആസ്ഥാനമായ ഗവൺമെന്റ് ഓഫ് നാഷണൽ യൂനിറ്റി അധികാരത്തിലെത്തിയ ശേഷമാണ് മ്യുസിയം അറ്റകുറ്റപ്പണികൾക്കായി തുറക്കുന്നത്. യു.എൻ സഹായത്തോടെ തന്നെയാണ് 2021ൽ ഗവൺമെന്റ് ഓഫ് നാഷണൽ യൂനിറ്റി അധികാരത്തിലെത്തുന്നതും.
നാഷണൽ മ്യുസിയത്തിന്റെ രണ്ടാം തുറക്കൽ ഒരു സാംസ്കാരിക സംഭവം മാത്രമല്ല, മറിച്ച് ലിബിയ തങ്ങളുടെ സ്ഥാപനങ്ങൾ പുനർനിർമിക്കുന്നതിന്റെ ഉദാഹരണമാണെന്നും പ്രധാനമന്ത്രി അബ്ദുൽ ഹമീദ് അൽ ദ്ബിയേബ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.