വടകര : രംഗശ്രീയുടെ ബാനറിൽ സുജു പ്രഭാകരൻ നിർമ്മിച്ച ശ്രീ ഒഞ്ചിയം പ്രഭാകരൻ സംഘവും അവതരിപ്പിച്ച പൂമാതൈ പൊന്നമ്മ വടക്കൻപാട്ട് പെൻഡ്രൈവ് വടകര ടൗൺഹാളിൽ നടന്ന ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു. മതങ്ങൾക്കും ജാതികൾക്കും അതീതമായി അതിർവരമ്പുകളില്ലാത്ത സ്നേഹമാണ് വടക്കൻപാട്ടുകളുടെ സന്ദേശമെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രസ്താവിച്ചു. പ്രശസ്ത ഗായകൻ വി.ടി മുരളി പെൻഡ്രൈവ് ഏറ്റുവാങ്ങി. വടകര എം.എൽ.എ രമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ, ഫോക്ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ ലവ്‌ലിൻ, ചരിത്രകാരൻ പി.ഹരീന്ദ്രനാഥ് , ടി.പി ബിനീഷ് എന്നിവർ മുഖ്യാതിഥികളായി സംസാരിച്ചു. മുഹമ്മദ് ഗുരുക്കൾ, തില്ലേരി ഗോവിന്ദൻമാസ്റ്റർ, മധു ഗുരുക്കൾ, പി.പി രാജൻ, പ്രേംകുമാർ വടകര, കെ.അശോകൻ, രാജാറാം തൈപ്പള്ളി, ഒഞ്ചിയം ബാബു , പി.പി അനിൽകുമാർ, പി.കെ സുജിത്ത് എന്നിവർ ആശംസകളർപ്പിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എം.കെ വസന്തൻ മാഷ് സ്വാഗതവും സുകു വടക്കയിൽ നന്ദിയും പറഞ്ഞു. വടക്കൻപാട്ട് അവതരണവും കലാമണ്ഡലം വീണയും സംഘവും നൃത്ത സംഗീത ശിൽപവും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.