Posted On
date_range Updated On
date_range സുരേഷ് നാരായണന്‍റെ മൂന്ന് കവിതകൾ
1
പീഡാനുഭവയാത്രാപ്പുറത്തേറിയ
മരക്കുരിശുകൾ...
ഉന്നതങ്ങളിലെത്തിയതും
അവരിൽ കാടോർമകൾ മുളച്ചു
പീഡകരേയും വഹിച്ചുകൊണ്ട് താഴ്വരയിലേക്ക് തിരിച്ചു പറന്നു.
2
കൂട്ടിയിടിക്കാൻ തയ്യാറായ്
നിൽക്കുന്ന നമ്മുടെ നെറ്റികൾ
കുലച്ച വില്ലുകളായ്
ത്രസിച്ചു നിൽക്കും ചുണ്ടുകൾ
ഞാൻ മുമ്പേ
ഞാൻ മുമ്പേ
എന്നക്ഷമരാവുന്ന കൈകൾ
നമ്മൾ രണ്ടു വിമാനങ്ങളാകുന്നു.
സീൽക്കാരങ്ങളാൽ
നഗരയുറക്കത്തെ
വെട്ടിമുറിച്ചുകൊണ്ട്
താണു പറക്കുന്നു.
3
നിർഭാഗ്യവാരാം മനുഷ്യരേ,
വേദന എന്ന മുക്കുവനിൽ നിന്ന്
മാറി നടക്കുക.
അവന്‍റെ വലയാം ദാഹം
വറ്റി വരണ്ടുണങ്ങും വരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.