ദിവാകരൻ വിഷ്ണുമംഗലം
കാസർകോട്: തിരുനല്ലൂർ വിചാരവേദിയുടെ അഞ്ചാമത് നവാഗതർക്കുള്ള കവിതാ പുരസ്കാരത്തിന് ദിവാകരൻ വിഷ്ണുമംഗലം അർഹനായി. 'ഉറവിടം' എന്ന കവിത സമാഹാരത്തിനാണ് അവാർഡ്. 5000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. കവി എഴാച്ചേരി രാമചന്ദ്രൻ , ഡോ. മാവേലിക്കര അച്യുതൻ, ഡോ. തേവന്നൂർ മണി രാജ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാര കൃതി തെരഞ്ഞെടുത്തത്. കവിതയുടെ ഉൾക്കരുത്തും കനവും കൊണ്ട് മുൻനിര കവിതന്നെയാണ് ശ്രീ ദിവാകരൻ വിഷ്ണുമംഗലം എന്നും താളബദ്ധതയും ഈണസമൃദ്ധിയുമാണ് കവിതകളുടെ സവിശേഷതകളെന്നും ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. മാർച്ച് 13 പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ മുൻമന്ത്രി കെ.ബി ഗണേഷ്കുമാർ പുരസ്കാരം സമ്മാനിക്കും.
നിർവചനം, പാഠാവലി, ജീവെൻറ ബട്ടൺ, ധമനികൾ, രാവോർമ, മുത്തശ്ശി കാത്തിരിക്കുന്നു, കൊയക്കട്ട, ഉറവിടം തുടങ്ങി എട്ട് കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.ടി. കുമാരൻ സ്മാരക കവിത അവാർഡ്, മഹാകവി കുട്ടമത്ത് അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ് മെൻറ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ഇടശ്ശേരി അവാർഡ്, മഹാകവി. പി. ഫൗണ്ടേഷെൻറ താമരത്തോണി പുരസ്കാരം, എൻ.വി. കൃഷ്ണവാരിയർ കവിത പുരസ്കാരം, വി.വി.കെ. പുരസ്കാരം, മൂലൂർ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
2010ൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗുവാഹതിയിൽ നടന്ന ദേശീയ കവി സമ്മേളനത്തിൽ മലയാള കവിതയെ പ്രതിനിധാനംചെയ്തിരുന്നു. ഭാര്യ: നിഷ മകൾ: ഹർഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.