തിരുവനന്തപുരം: പരവൂർ സംഗീത സഭ ഏർപ്പെടുത്തിയ മൂന്നാമത് പരവൂർ ജി. ദേവരാജൻ പുരസ്കാരം ജി.വേണുഗോപാലിന്. ശില്പി കാനായി കുഞ്ഞിരാമൻ രൂപ കല്പന ചെയ്ത ശിൽപ്പം, 25000 രൂപ , പ്രശസ്തി പത്രം, എന്നിവ ഉൾപ്പെട്ടതാണ് പുരസ്കാരം.
മലയാള സിനിമയിലെ സമഗ്ര സംഭാവന യ്‌ക്കുള്ള പ്രഥമ ജി. ദേവരാജൻ പുരസ്കാ രം മലയാള സിനിമയിലെ ഇതിഹാസ നടൻ പദ്മശ്രീ. മധുവിന് നൽകാനും തീരുമാനിച്ചു. കാനായി കുഞ്ഞിരാമൻ രൂപ കല്പന ചെയ്ത ശിൽപ്പം, പ്രശസ്തി പത്രം എന്നിന ഉൾപ്പെട്ടതാണ് പുരസ്കാരം.
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ചെയർമാനും, ഗാന ഗവേഷകനും എഴുത്തുകാരനും ആയ രവി മേനോൻ, ഗാനചയിതാവ് രാജീവ് ആലുങ്കൽ എന്നിവർ അംഗങ്ങളും ആയ ജൂറി ആണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്ത്. നവംബർ മാസം ഒന്നിന് പരവൂർ സംഗീത സഭയുടെ അഞ്ചാം വാർഷിക ആഘോഷ വേളയിൽ പരവൂരിൽ വെച്ച് പുരസ്കാരം നൽകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.