Posted On
date_range Updated On
date_range എ.ഐ കാലം
By
വരണ്ട ആകാശങ്ങളിൽ
ഭൂമി മഴയായി പെയ്തിറങ്ങി
പസിഫിക്കിൽ ചിറകു
മുളച്ചൊരു സ്രാവ്
അറ്റ്ലാന്റിക്കിലേക്ക് പറന്നു
പണ്ടെങ്ങോ കടവോഴിഞ്ഞ
തോണിക്കാരൻ കുമാരേട്ടൻ
താൻ പുഴയിൽ
കപ്പലൊടിക്കുന്നത്
കൊച്ചു മകൻ
ഫോണിൽ കാണിച്ചതുകണ്ട്
അന്തം വിട്ടു
പുഴയിലെറിഞ്ഞ വലയിൽ
കുരുങ്ങിയ മീനുകൾ
വലക്കാരനോട് സംസാരിച്ചു
കുമാരേട്ടൻ ആത്മഗതം
ചെയ്തു ഇതെന്തൊരു കാലം
സുഹൃത്ത് ഗോപാലൻ
പറഞ്ഞു, കലികാലം
ഫോണിൽ കളിച്ചു
കൊണ്ടിരുന്ന പിള്ളേർ
തിരുത്തി- എ .ഐ കാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.