ഇന്ത്യൻ കല ബഹുസ്വരതയുടെ സന്ദേശമാണെന്ന് ഡോ കെ.യു.എം വീരഭദ്രപ്പ

ഗുണ്ടക്കൽ/ആന്ധ്രാപ്രദേശ് : ഇന്ത്യൻ കല ബഹുസ്വരതയുടെ സന്ദേശമാണെന്നും രാജ്യത്തിന്റെ ബഹുസ്വര മുഖം നിലനിർത്തുന്ന കലാകാരൻമാരെ ദേശവിരുദ്ധരാക്കുന്നത് മനുഷ്യത്വ രഹിതമാണെന്നും ഇന്ത്യൻ നോവലിസ്റ്റും എഴുത്തുകാരനുമായ ഡോ. കെ യു എം വീരഭദ്രപ്പ. മൂന്നാമത് എസ്.എസ്.എഫ് നാഷണൽ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഭാഗവും ശക്തിയുമായ ന്യൂനപക്ഷത്തെ തഴയപ്പെടരുത്. ഇന്ത്യയിലെ മുസ്‌ലിം ചരിത്രം വിസ്മരിക്കാനാവുകയില്ല. എഴുനൂറു വർഷക്കാലം രാജ്യം ഭരിച്ച മുഗൾ രാജക്കാന്മാർ മതടിസ്ഥാനത്തിലായിരുന്നില്ല പ്രവർത്തിച്ചത്. ബഹദൂർ ഷാ സഫറും ടിപ്പു സുൽത്താനും അടക്കമുള്ളവർ കൊളോണിയൽ രാജ്യത്തോട് സന്ധിയാവാത്തവരാണെന്നും പുസ്തകങ്ങളിൽ നിന്നും വെട്ടിമാറ്റപ്പെട്ടാലും അവരെ സ്മരിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തലയുയർത്തി നിൽക്കുന്ന ധാരാളം സ്മാരകങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ദൈവങ്ങളെ മുൻനിർത്തി വോട്ട് തേടുന്നത് ഭരണഘടന വിരുദ്ധമാണെന്നും വിഭാഗീയതക്ക് കുടപിടിച്ചവർക്ക് ഭാരതരത്ന നൽകിയത് ദുഖകരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.എസ്. എഫ് നാഷണൽ സാഹിത്യോത്സവിൽ ഗുണ്ടക്കൽ എം.എൽ.എ വൈ വെങ്കിട്ടരാമ റെഡ്ഡി മുഖ്യാതിഥിയായി. തെലുങ്ക് ചെറുകഥാകൃത്ത് മാരുതി പൗരോഹിതം, ആന്ധ്രാപ്രദേശ് ഉറുദു അക്കാദമി ചെയർമാൻ എച്ച് നദീം അഹ്മദ്, എസ്.എസ്. നാഷണൽ പ്രസിഡൻ്റ് നൗഷാദ് ആലം മിസ്ബാഹി ഒഡീഷ, നാഷണൽ ജനറൽ സെക്രട്ടറി സി.പി. ഉബൈദുല്ല സഖാഫി കേരള, നാഷണൽ ഫിനാൻസ് സെക്രട്ടറി ശരീഫ് നിസാമി, സുഹൈറുദ്ധീൻ നൂറാനി വെസ്റ്റ് ബംഗാൾ, ചാന്ദ് ഭാഷ, സി.എം. ഫിറോസ് തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസമായി നടക്കുന്ന നാഷണൽ സാഹിത്യോത്സവിൽ 25 സംസ്ഥാനങ്ങളിൽ നിന്നും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 1500 ലധികം മത്സരാർത്ഥികൾ പങ്കെടുക്കും. യൂണിറ്റ് മുതൽ സംസ്ഥാനതലം വരെ മത്സരിച്ച് വിജയികളായ വിദ്യാർഥികളാണ് നാഷണൽ സാഹിത്യോത്സവിൽ മാറ്റുരക്കുന്നത്.

Tags:    
News Summary - SSF National Literary Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT