ലണ്ടൻ: പ്രമുഖ ബ്രിട്ടീഷ് സാഹിത്യകാരൻ റെയ്മണ്ട് ബ്രിഗ്സ് (88) അന്തരിച്ചു. ഏറെ പ്രശസ്തമായ കുട്ടികൾക്കുള്ള പ്രസിദ്ധീകരണങ്ങളായ 'ദ സ്നോമാൻ', 'ഫംഗസ് ദ ബോഗിമാൻ' തുടങ്ങിയവയുടെ രചയിതാവായിരുന്നു.
1978ൽ പുറത്തുവന്ന സ്നോമാൻ ആണ് ബ്രിഗ്സിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം. ലോകത്താകമാനം 55 ലക്ഷം കോപ്പികളാണ് ഇത് വിറ്റഴിഞ്ഞത്. 1982ൽ പുറത്തിറക്കിയ ഇതിന്റെ ആനിമേഷൻ വകഭേദം പിന്നീടുള്ള എല്ലാ ക്രിസ്മസിനും ബ്രിട്ടീഷ് ടി.വി സംപ്രേഷണം ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.