കവി എൻ.കെ. ദേശത്തിന്​ 84ാം പിറന്നാൾ

നെടുമ്പാശ്ശേരി: മലയാളത്തിെൻറ പ്രിയകവി എൻ.കെ. ദേശം എന്ന എൻ. കുട്ടികൃഷ്ണപിള്ളക്ക്​ ശനിയാഴ്ച 84 വയസ്സ്​​ തികയുന്നു. നെടുമ്പാശ്ശേരിക്കടുത്ത് ചെങ്ങമനാട് പഞ്ചായത്തിലെ ദേശത്താണ് കവി ജനിച്ചത്. മലയാള കവിത വൃത്തത്തിലാകണം എഴുതേണ്ടതെന്ന ശക്തമായ വാദഗതിക്കാരനാണ് ദേശം. ഗദ്യകവിതകൾ കാണുമ്പോൾ വല്ലാത്ത അസ്വസ്​ഥതകളാണെന്നും ദേശം തുറന്നുപറയുന്നു. ഏതെങ്കിലുമൊരു പ്രത്യയ ശാസ്​ത്രത്തിെൻറ വക്താവായി മാറാൻ ശ്രമിക്കാതിരുന്ന കവിയാണ് ദേശം. ഇതിനാൽതന്നെ ഒട്ടേറെ മികവാർന്ന കവിതകൾ മലയാളിക്ക് നൽകിയിട്ടും അദ്ദേഹത്തിന് അർഹമായ അംഗീകാരങ്ങൾ ലഭിക്കാതെയും പോയിട്ടുണ്ട്​.

യു.സി കോളജിൽനിന്നും സാമ്പത്തിക ശാസ്​ത്രത്തിൽ ബിരുദമെടുത്തശേഷം സർക്കാർ സർവിസിൽ പ്രവേശിച്ചു. പിന്നീട് എൽ.ഐ.സിയിലേക്ക് മാറുകയായിരുന്നു. ദേശത്തെ കുറിച്ച് ജയൻമാലിൽ തയാറാക്കിയ ഡോക്യൂമെൻററിയുടെ പ്രദർശനോദ്​ഘാടനം നവംബർ ഒന്നിന് അങ്കമാലി വി.ടി. സ്​മാരക ട്രസ്​റ്റ്ഹാളിൽ നടക്കും.

അക്ഷരശ്ലോകങ്ങൾ ധാരാളമായി ദേശം രചിച്ചിട്ടുണ്ട്. 12ാം വയസ്സിലാണ് കാവ്യരചന തുടങ്ങിയത്. നിരവധി കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓടക്കുഴൽ അവാർഡ്, ഇടശ്ശേരി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്​കാരം എന്നിവയും തേടിയെത്തിയിട്ടുണ്ട്. ആർ. ലീലാവതിയാണ് ഭാര്യ. മക്കൾ: ബിജു, ബാലു, അപർണ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT