Posted On
date_range Updated On
date_range ഞാൻ പാറ്റ
ഇരുട്ടാണ് മേൽവിലാസം
ഭിത്തിയിലെ വിള്ളലാണെന്‍റെ രാജ്യം
ദിനോസറുകൾക്കുമുമ്പേ ജനിച്ച പൂർവികർ
ലോകത്തിനൊരേയൊരു സാക്ഷി
വിശന്നാൽ കടലാസു പോലുമാഹാരം
തലപോയാലും ജീവൻ പോവില്ല
നിങ്ങളെന്നെ അഴുക്കെന്നു വിളിക്കും
ഞാൻ നിങ്ങളെ ഭയമെന്നു വായിക്കും
നിങ്ങളുടെ ലോകത്ത്
ഞങ്ങൾക്ക് വിചാരണയില്ല
കണ്ടുമുട്ടുന്നോരോ നിമിഷവും
വധശിക്ഷയാണ്.
ഞാൻ മരിക്കുമ്പോൾ
ഇരുട്ട് ആയിരം കാലൊച്ചകളെ പ്രസവിക്കും
നിങ്ങൾ മരിച്ചവരെ എണ്ണുമ്പോൾ
ഞാൻ തിരിച്ചുവരുന്നവരെ എണ്ണുന്നു
നിങ്ങൾ ജയിക്കുന്നതു ഒരു രാത്രി മാത്രം
ഞങ്ങളോ കാലങ്ങളത്രയും !
പ്രതിഷേധമെന്‍റെ രാഷ്ട്രീയം
അതിജീവനമെന്‍റെ പാരമ്പര്യം !!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.