സുനീതിദേവി
മർത്ത്യചേതന
വേട്ടയാടുമിടം
കാടകങ്ങൾ
ഇത് നിജമോ വ്യാജമോ ?
ഗിരിമുടിയേറ്റം
തട്ടിത്തൂവിടും
തളിർനീട്ടും ചെറു
പൊന്തക്കാടുകൾ
മലർവീണു മഴപോൽ കുളിർത്തിടും
അപ്രതീക്ഷിതം, ഋതുകൽപനാഭേദം
ഇടിഞ്ഞുവീണുവോ അടപടലം?
ബോധപ്പൊലിമ എത്ര അടവുകൾ !
ശ്യാമബുദ്ധന്റെ ദർശനചിത്രണം.
നിരന്തരം തൊടുകുറി
ചാർത്തിടും
ഭവാൻ വരച്ചിടുമോരോ വരകൾ
കപടനാട്യങ്ങൾ, ബോദ്ധ്യങ്ങളായി
വിമലമെന്യേ ശോക വിന്യാസങ്ങൾ .
ജന്മപാപമകറ്റുമാശ്വാസങ്ങൾ
തപിയ്ക്കും മനമാറ്റാൻ വെയിൽക്കവിത
ലക്ഷ്യമറ്റൊരു വിശ്വവിചിന്തനം
എത്ര ഗാഢമീ കാലാകാലങ്ങളിൽ
ഇരുട്ടലർച്ചകൾ വീണടിഞ്ഞിടും
മണ്ണൂർജമായവ വിവശരായ് നിത്യം ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.