Posted On
date_range Updated On
date_range ഒച്ച്
ഒച്ചയെടുത്താലൊന്നും
ഒച്ചിനെ തോൽപിക്കാനാവില്ല.
ഒച്ചിനെ നോക്കി പഠിച്ചവരെല്ലാം
ജീവിതം വിജയിച്ചവരാണ്.
ഒരു അവധാനത,
സൂക്ഷ്മത,
കൃത്യതയാർന്ന പദവിന്യാസത്തിലൂടെ
മന്ദമെങ്കിലും
നേട്ടത്തിന്റെ
നെറുകയിൽ.
അഴുക്കിലാണ് വാസമെന്നതുകൊണ്ട്
സദാചാരവാദികൾ
ശല്യമാകില്ല.
വഴുക്കലായതിനാൽ
തൊട്ടുരുമ്മാൻ
മോഹമില്ലാർക്കും.
മന്ദമന്ദം ഗമിക്കുന്നയാളിനെ
എതിരാളിയായി
മത്സരക്കളത്തിൽ ആരും
പരിഗണിക്കില്ല.
തന്റെ ലക്ഷ്യത്തിലേക്ക്
ധൃതിയില്ലാതെ
വന്നടുത്ത്
കൂനിക്കൂടി ഒരിരിപ്പുണ്ട്,
ആനന്ദനിർവൃതിയുടെ
പരകോടി
ഒച്ചപ്പാടില്ലാതെ
ഒരു വിജയാഘോഷം
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.