Posted On
date_range Updated On
date_range പേര്
നിങ്ങൾക്ക് പ്രിയപ്പെട്ടവർക്കൊക്കെയും നിങ്ങളും
പ്രിയപ്പെട്ടതാണെന്ന് കരുതരുത്,
പലർക്കും ഒരു പേര് മാത്രമായിരിക്കും നിങ്ങൾ!
അവർക്കറിയാവുന്ന
അനേകം പേരുകളിൽ ഒന്ന് !
നെഞ്ചേറ്റിയവരിൽ നിന്നുമേൽക്കുന്ന
നിരാശാനൊമ്പരങ്ങൾ
കുത്തിനോവിച്ചേക്കാം വേദനിച്ചോളൂ സ്വയം,
വേണ്ടുവോളം.....
പക്ഷേ, വെറുക്കരുതാരെയും!
ചില തിരിച്ചറിവുകൾ ഉള്ളോളം പൊള്ളിച്ചേക്കാം
അതു തീയായ് കത്തിക്കോട്ടെ
കനലായ് എരിയട്ടെ
കരിഞ്ഞു ചാരമായ്
മണ്ണിലേക്കലിയട്ടെ,
ഒടുവിൽ അതിലേ
ക്കൊരിളം വേരിറങ്ങി
ഒരു പുതുനാമ്പ് കിളിർക്കട്ടെ,
അതൊരു ചെറുചെടിയായ് മരമായ്
തണലായ് മാറട്ടെ!!
പേരുള്ളവർക്കുമില്ലാത്തവർക്കും!!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.